അറബ് മേഖലയുടെ വികസനം: അനിവാര്യത ചൂണ്ടിക്കാട്ടി ഖത്തർ
text_fieldsദോഹ: അറബ് മേഖലയുടെ സമഗ്ര വികസനം ഇനിയും പൂർണമായിട്ടില്ലെന്നും കൂട്ടായ ശ്രമങ്ങളിലൂെടയും കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയും ഇത് സാധ്യമാക്കേണ്ടത് അനിവാര്യമാണെന്നും ഖത്തർ.
മേഖലയിലെ ഏറ്റവും അർഹരായവരെയും മുൻഗണനാർഹമായവരെയും ഇതിലൂടെ കണ്ടെത്തുകയും അർഹമായ രാജ്യങ്ങളിൽ ഇത്തരം പദ്ധതികൾ നടപ്പാക്കണമെന്നും ഖത്തർ വ്യക്തമാക്കി. സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംബന്ധിച്ച് നടന്ന ഉന്നതതല രാഷ്ട്രീയ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച ഖത്തർ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യമന്ത്രാലയം വക്താവുമായ ലുൽവ റാഷിദ് അൽ ഖാതിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അറബ് മേഖലയെ പ്രതിനിധാനം ചെയ്താണ് ലുൽവ അൽ ഖാതിർ യോഗത്തിൽ പങ്കെടുത്തത്.
ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കേണ്ടത് മേഖലയുടെ സുസ്ഥിര വികസനത്തിന് അനിവാര്യമാണെന്നും ഫലസ്തീൻ മേഖലയുടെ സമാധാനം സാക്ഷാത്കരിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സമൂഹത്തിെൻറയും പിന്തുണ ആവശ്യമാണന്നും അവർ ചൂണ്ടിക്കാട്ടി. സമഗ്ര സുസ്ഥിര വികസനത്തിന് സിവിൽ സമൂഹത്തിെൻറ പങ്കാളിത്തം കൂടി ഉറപ്പുവരുത്തണമെന്നും സമൂഹത്തിലെ എല്ലാ തുറകളെയും ഉൾപ്പെടുത്തിയാകണം വികസനമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.