ഇന്ത്യയുടെ യോഗ്യത മത്സരത്തിൽ ഇരച്ചെത്തിയത് ആയിരങ്ങൾ
text_fields
ദോഹ: 2022 ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ഇന്ത്യയുടെ രണ്ടാം അങ്കം 2019 സെപ്റ്റംബറിൽ ഖത്തറിലായിരുന്നു നടന്നത്. അതും ഖത്തറിനെതിരെ. അന്ന് അൽസദ്ദ് സ്േറ്റഡിയത്തിൽ ഇരച്ചെത്തിയത്പതിനായിരക്കണക്കിന് ഇന്ത്യൻ ഫുട്ബാൾ ആരാധകരായിരുന്നു. ഏഷ്യൻചാമ്പ്യൻമാരെന്ന തലക്കനവുമായെത്തിയ ഖത്തറിനെ ഗോൾ രഹിത സമനിലയിൽ ഇന്ത്യ പൂട്ടി. കളിക്കളവും ഗാലറിയും അക്ഷരാർഥത്തിൽ ഇന്ത്യ കൈയടക്കിയ കാഴ്ചയായിരുന്നു അന്ന്. ഫിഫയുടെ ഒരു അന്താരാഷ്ട്ര മത്സരം അടുത്ത ലോകകപ്പ് നടക്കുന്ന നാട്ടിൽെവച്ചുതന്നെ നേരിട്ട് കണ്ട ആവേശത്തിലായിരുന്നു എല്ലാവരും. ഇന്ത്യൻ കാണികൾക്കായി അനുവദിച്ച ടിക്കറ്റുകൾ എല്ലാം നേരത്തേ തന്നെ അന്ന് വിറ്റുതീർന്നിരുന്നു.
നൂറുകണക്കിനാളുകൾക്ക് ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിയും വന്നു. ടിക്കറ്റുകൾ സ്വന്തമാക്കാൻ മുന്നിലുണ്ടായിരുന്നത് കൂടുതലും മലയാളിക്കൂട്ടമായിരുന്നു. വി.ഐ. പി ടിക്കറ്റിന് 50 റിയാലും മെയിൻ സ്റ്റാൻഡിന് എതിർ വശത്തുള്ള ഗാലറി (കാറ്റഗറി രണ്ട്)ക്ക് 20 റിയാലും കാറ്റഗറി മൂന്ന് (സ്റ്റാൻഡിന് പിറക് വശം) 10 റിയാലുമായിരുന്നു ടിക്കറ്റ് നിരക്ക്. സ്റ്റേഡിയത്തിൽ നിന്ന് കൊടുക്കാവുന്ന എല്ലാ ആവേശപ്രോത്സാഹനങ്ങളും നൽകിയാണ് അന്ന് ഇന്ത്യക്കാർ സ്വന്തം ടീമിനെ യാത്രയാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.