ഖത്തർ ലോകകപ്പ്, ഇന്ത്യയുടെയും
text_fieldsദോഹ: 2022ലെ ഖത്തർ ലോകകപ്പിന് രണ്ട് വർഷം ബാക്കിയിരിക്കെ ലോകകപ്പ് മത്സരക്രമം കഴിഞ്ഞ ദിവസം ഫിഫ പുറത്തുവിട്ടപ്പോൾ ഇന്ത്യയിലെ കാൽപന്തുകളി േപ്രമികൾക്കും സന്തോഷിക്കാൻ വകയേറെ. ഭൂരിഭാഗം മത്സരങ്ങളും നടക്കുന്നത് ഇന്ത്യൻ കളിേപ്രമികൾക്ക് ഏറ്റവും അനുയോജ്യമായ സമയങ്ങളിലായിരിക്കും. ഗ്രൂപ് ഘട്ടത്തിലെ മത്സരങ്ങൾ ഒഴികെ എല്ലാ മത്സരങ്ങളും ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട സമയങ്ങളിലാണ് നടക്കുന്നത്. ആദ്യ മത്സരം ഇന്ത്യൻ സമയം വൈകീട്ട് 3.30ന് ആരംഭിക്കുമ്പോൾ അവസാന മത്സരത്തിന് കിക്കോഫ് വിസിൽ അടുത്ത ദിവസം പുലർച്ചെ 12.30നാണ്.
ഇതിനിടയിൽ വൈകീട്ട് 6.30നും രാത്രി 9.30നും രണ്ട് മത്സരങ്ങൾ കൂടി നടക്കും. ഗ്രൂപ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങളെല്ലാം നടക്കുന്നത് ഇന്ത്യൻ സമയം രാത്രി 8.30നും പുലർച്ചെ 12.30നും ആയിരിക്കും. 2022ൽ നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിെൻറ ടെലിവിഷൻ കാഴ്ചക്കാരിൽ നല്ലൊരുപങ്കും ഇന്ത്യയിൽ നിന്ന് തന്നെയായിരിക്കും. ലുസൈലിൽ നടക്കുന്ന ഫൈനൽ മത്സരം ഇന്ത്യൻ സമയം രാത്രി 8.30നാണ് ആരംഭിക്കുക. വെസ്റ്റ് ബംഗാൾ, കേരളം, ഗോവ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ടെലിവിഷൻ േപ്രക്ഷകർ ഇതിന് എണ്ണത്തിൽ കൂടുതലുണ്ടാകും. േബ്രാഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ ഓഫ് ഇന്ത്യയുടെ വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ 2018 ലോകകപ്പ് മത്സരങ്ങൾ ടെലിവിഷനിലൂടെ കണ്ടത് 254 മില്യൻ ജനങ്ങളാണ്.
ഫ്രാൻസും െക്രായേഷ്യയും തമ്മിലുള്ള ഫൈനൽ മത്സരം കണ്ടതാകട്ടേ, 51.2 മില്യൻ ഇന്ത്യക്കാരും. ഇന്ത്യയിൽ ഒരു മത്സരത്തിന് ലഭിച്ച ഏറ്റവും വലിയ ടെലിവിഷൻ േപ്രക്ഷകരാണിത്. ഖത്തർ ലോകകപ്പിലെ ഫൈനൽ മത്സരമുൾപ്പെടെയുള്ള പ്രമുഖ മത്സരങ്ങളെല്ലാം ൈപ്രം സമയമായ 8.30ന് ആരംഭിക്കുമെന്നിരിക്കെ ഖത്തർ ലോകകപ്പിൻെറ ടെലിവിഷൻ കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോഡുകൾ ഭേദിക്കപ്പെടുമെന്ന് തന്നെയാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്. ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാളിെൻറ കാഴ്ചക്കാരിൽ ഇത്തവണ നല്ലൊരു പങ്കും ഇന്ത്യക്കാരായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏറ്റവും അധികം ഇന്ത്യക്കാർ നേരിട്ട് വീക്ഷിക്കുന്ന പ്രഥമ ലോകകപ്പ് കൂടിയായിരിക്കും ഖത്തറിലേത്.
റഷ്യയിൽ നടന്ന ലോകകപ്പിനായി ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ 10 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിരുന്നു. ഒരു ദിവസം ഒന്നിലധികം മത്സരങ്ങൾ കാണാൻ സാധിക്കുന്ന ഖത്തർ ലോകകപ്പിലെ സ്ഥിതിയും മറിച്ചാകില്ല. ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര–സൗഹൃദ ബന്ധത്തിെൻറ ഊഷ്മളതയും മുതൽക്കൂട്ടാകും. ദോഹയിൽ നിന്ന് ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലേക്കും വിമാന സർവിസുകളുണ്ട്. ഖത്തറിലെ വിദേശികളിൽ കൂടുതൽ ഇന്ത്യക്കാരാണ്. ഖത്തറിലെത്തുന്ന സന്ദർശകരിലധികവും ഇന്ത്യക്കാരുമാണ്. ഇതിനാൽ ലോകകപ്പ് കാണാനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
