Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകുട്ടികളുടെ മുങ്ങിമരണം...

കുട്ടികളുടെ മുങ്ങിമരണം കൂടുന്നു, വേണം അതിജാഗ്രത

text_fields
bookmark_border
കുട്ടികളുടെ മുങ്ങിമരണം കൂടുന്നു, വേണം അതിജാഗ്രത
cancel

ദോഹ: ബീച്ചുകളിലും പൂളുകളിലും മുങ്ങിമരണമുൾപ്പെടെ കുട്ടികൾ അപകടങ്ങളിൽപെടുന്നത്​ കൂടുന്നു. ഇതിനാൽ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിച്ചിരിക്കണമെന്നും കൂടുതൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ ആവശ്യപ്പെട്ടു. ലോകത്താകമാനം മരണത്തിനിടയാക്കുന്ന മൂന്നാമത്തെ കാരണമാണ് വെള്ളത്തിൽ മുങ്ങിയുള്ളത്​. ആകെ അപകട മരണങ്ങളിൽ മുങ്ങിമരണം ഏഴ് ശതമാനം വരുമെന്നും എച്ച്.എം.സി ഹമദ് ഇൻറർനാഷണൽ ​ട്രെയിനിംഗ്​ സ​െൻറർ മേധാവിയും എമർജൻസി മെഡിസിൻ സീനിയർ കൺസൾട്ടൻറുമായ ഡോ. ഖാലിദ് അബ്​ദുൽ നൂർ പറഞ്ഞു.

ആയിരക്കണക്കിനാളുകളാണ് ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലായി മുങ്ങിമരിക്കുന്നത്​. ഇതിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളാണ്​. ഖത്തറിൽ കുട്ടികൾക്കിടയിലുള്ള മുങ്ങി മരണം വർധിച്ചു വരികയാണെന്നും രാജ്യത്ത് മുങ്ങിമരിക്കുന്നവരിൽ 90 ശതമാനവും 10 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളാണെന്നും ഇതിൽ തന്നെ 70 ശതമാനത്തോളം നാല് വയസ്സിന് താഴെയുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൂടുകുടുതലുള്ള ഈ സമയങ്ങളിൽ കൂടുതലായും ബീച്ചുകളിലും വീടുകളിലെയും പുറത്തുമുള്ള സ്വിമ്മിംഗ് പൂളുകളിലുമാണ് കുട്ടികളും രക്ഷിതാക്കളും ഒഴിവ് സമയം ചെലവഴിക്കുന്നത്​. കുട്ടികളെ ഇത്തരം സന്ദർഭങ്ങളിൽ തനിച്ചാക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. രക്ഷിതാക്കൾ അതിജാഗ്രത പാലിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.വീടുകളിലെ സ്വിമ്മിംഗ് പൂളിന് ചുറ്റും ശക്തിയേറിയ വേലി ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ ഈ സാഹചര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധിക്കണം.

ബീച്ചുകളിൽ പോകുന്നതിന് മുമ്പ് രക്ഷിതാക്കൾ കാലാവസ്​ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. ശക്തമായ കാറ്റിൽ നിന്നും തിരമാലകളിൽ നിന്നും സംരക്ഷണം നേടാൻ ഇത് പ്രയോജനപ്പെടുമെന്നും ഹമദ് ഇൻറർനാഷണൽ ട്രെയിനിംഗ്​ സ​െൻറർ ഹെൽത്ത് എജ്യുക്കേൻ ആൻഡ് കമ്മ്യൂണിറ്റി പാർട്ടിസിപ്പേഷൻ അസി. എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് യൂനിസ്​ പറഞ്ഞു. ബീച്ചുകളിലും പൂളുകളിലും കുട്ടികൾക്കായി നിശ്ചയിക്കപ്പെട്ട ഭാഗങ്ങളിൽ മാത്രം അവരെ ഇറക്കണം. കുട്ടികളുടെ മേൽ എപ്പോഴും രക്ഷിതാക്കളുടെ നിരീക്ഷണം ഉണ്ടായിരിക്കണം. ചെറിയ അശ്രദ്ധ വലിയ അപകടത്തിലേക്ക് നയിക്കുമെന്നും ഡോ. യൂനിസ്​ വ്യക്തമാക്കി. കുട്ടികൾക്ക് സ്വിമ്മിംഗ് ജാക്കറ്റ് പോലെയുള്ള സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം. കൃത്രിമ ശ്വാസം നൽകുന്നതി​െൻറ പ്രാധാന്യം അവരെ പഠിപ്പിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.വീടുകളിലെ ബാത്ത് ടബ്ബുകളിലും കുട്ടികൾ പ്രവേശിക്കുന്നത് ഒഴിവാക്കണം. ബാത്ത് ടബ്ബുകളുടെ ഉപയോഗം കഴിയുന്നതോടെ ടോയ്​ലെറ്റുകളുടെ വാതിലുകൾ അടച്ചിടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news-qatar
News Summary - Child drowning is on the rise and caution should be exercised
Next Story