ഖത്തറിൽ നിരവധി ഒഴിവുകൾ, അധ്യാപകരെ വിളിച്ച് വിദ്യാഭ്യാസ മന്ത്രാലയം
text_fieldsദോഹ: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധ്യാപകരുടെ നിരവധി ഒഴിവുകൾ. 2020-2021 അധ്യയന വർഷത്തേക്ക് സർക്കാർ സ്കൂളുകളിലെ (ൈപ്രമറി, പ്രിപ്പറേറ്ററി, സെക്കൻഡറി തലങ്ങളിൽ) അധ്യാപക ഒഴിവുകൾ സംബന്ധിച്ച് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് അറിയിപ്പ് പുറത്തിറക്കിയത്.
അറബി അധ്യാപകർ (സ്ത്രീ/പുരുഷൻ), കോളജ് ഓഫ് എജുക്കേഷൻ, മാത്തമാറ്റിക്സ് (സ്ത്രീ/പുരുഷൻ), കോളജ് ഓഫ് എജുക്കേഷൻ, സോഷ്യോളജി (പുരുഷന്മാർ), കോളജ് ഓഫ് എജുക്കേഷൻ, കമ്പ്യൂട്ടർ (സ്ത്രീ/പുരുഷൻ), വിഷ്വൽ ആർട്സ് (സ്ത്രീകൾ) എന്നീ തസ്തികകളിലേക്കാണ് അധ്യാപകരെ നിയമിക്കുന്നത്.സ്പെഷലൈസ്ഡ് വിഷയങ്ങളിൽ ഖത്തർ യൂനിവേഴ്സിറ്റിയിൽനിന്നോ ഖത്തറിലെ മറ്റു സർവകലാശാലകളിൽനിന്നോ മികച്ച വിജയം നേടിയ ബിരുദദാരികൾക്കാണ് അപേക്ഷിക്കാൻ അവസരം.
അപേക്ഷകർ 50 വയസ്സിന് മുകളിലാകരുത്, ഖത്തരി ഐഡി ഉള്ളവരാകണം. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. പരീക്ഷയിലും ഇൻറർവ്യൂവിലും ജയിക്കണം.മതിയായ യോഗ്യതയുള്ള ഉദ്യോഗാർഥികൾ http://tawtheef.edu.gov.qa/ എന്ന ലിങ്കിലേക്ക് രേഖകളും ബയോേഡറ്റയും അയക്കണം.
അവസരങ്ങൾ പ്രസിദ്ധീകരിച്ച ശേഷമുള്ള രണ്ടാഴ്ചയാണ് അപേക്ഷിക്കാനുള്ള സമയം. അപേക്ഷയോടൊപ്പം പാസ്പോർട്ട്, ഐഡി കാർഡ്, ബിരുദ സർട്ടിഫിക്കറ്റ്, എജുക്കേഷൻ ഡിപ്ലോമ, പരിചയ സാക്ഷ്യപത്രം എന്നിവയുടെ കോപ്പിയും അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
