െഗ്രറ്റ സി ഹാൾസ് ഖത്തറിലെ അമേരിക്കൻ അംബാസഡർ
text_fieldsദോഹ: ഖത്തറിലെ പുതിയ അമേരിക്കൻ അംബാസഡർ ആയി െഗ്രറ്റ സി ഹാൾസിനെ നിയമിച്ച് അമേരിക്ക ഉത്തരവിറക്കി. ഖത്തറിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതിനിധിയും നയതന്ത്ര ചർച്ചകളിൽ എംബസിയെ നയിക്കുന്നതും ഇനി ഇവരാകും. മേയ് 2019 മുതൽ ഖത്തറിൽ സ്ഥാനമേറ്റെടുക്കുന്നത് വരെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫേഴ്സ് ബ്യൂറോ സീനിയർ അഡ്വൈസറായി െഗ്രറ്റ ചുമതല വഹിച്ചിട്ടുണ്ട്.2012 ഡിസംബർ മുതൽ 2015 ഡിസംബർ വരെ ഒമാനിലെ അമേരിക്കൻ അംബാസഡറായും പ്രവർത്തിച്ചു. 2009-2010 കാലയളവിൽ ബാഗ്ദാദിൽ അമേരിക്കൻ എംബസിയിൽ മിനിസ്റ്റർ കോൺസലർ ഫോർ െപ്രാവിൻഷ്യൽ അഫേഴ്സ്, 2010-2012 കാലയളവിൽ നിയർ ഈസ്റ്റേൺ അഫേഴ്സ് ബ്യൂറോയിൽ പബ്ലിക് ഡിപ്ലോമസി ആൻഡ് സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ ഡെപ്യൂട്ടി അസി. സെക്രട്ടറി എന്നീ പദവികളും വഹിച്ചു.
ഇതിന് പുറമെ, സൗദി അറേബ്യ, യമൻ, തുനീഷ്യ, സിറിയ, തുർക്കി എന്നിവിടങ്ങളിലും നയതന്ത്രമേഖലയിൽ ഇവർ ജോലി ചെയ്തു. വാൻഡർ ബിൽറ്റ് സർവകലാശാലയിൽനിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടിയ െഗ്രറ്റ, കെൻറകി സർവകലാശാലയിൽനിന്ന് ഇൻറർനാഷനൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും നേടി. നാഷനൽ വാർ കോളജിൽനിന്ന് ദേശീയ സുരക്ഷാ വിഭാഗത്തിലും ഇവർ ബിരുദാനന്തര ബിരുദം നേടി. 1985ലാണ് വിദേശകാര്യ വകുപ്പിൽ സേവനമനുഷ്ഠിച്ച് തുടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.