കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപന്നങ്ങൾ സൂക്ഷിച്ച സംഭരണകേന്ദ്രം അടച്ചു പൂട്ടി
text_fieldsദോഹ: കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപന്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഉം സലാലിലെ ഫാമിലെ സംഭരണ കേന്ദ്രം ഉം സലാൽ മുനിസിപ്പാലിറ്റി അധികൃതർ അടച്ചു പൂട്ടിയതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന് കീഴിലെ ഫാം വയലേഷൻ വർക് ടീമും മുനിസിപ്പാലിറ്റി അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അനാരോഗ്യകരമായ സാഹചര്യത്തിൽ ഭക്ഷ്യ പദാർഥങ്ങൾ വിൽക്കുകയും സംഭരിച്ച് വെക്കുകയും ചെയ്തതിനെ തുടർന്ന് 1990ലെ എട്ടാം നമ്പർ നിയമപ്രകാരമാണ് നിയമ നടപടി സ്വീകരിച്ചതെന്നും സംഭരണ കേന്ദ്രം ഉടൻ അടച്ചുപൂട്ടാൻ മുനിസിപ്പാലിറ്റി നിർദേശം നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.