ഖത്തറിൽ അടുത്ത ആഴ്ച ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും
text_fieldsദോഹ: ഖത്തറിൽ അടുത്തയാഴ്ച ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ജൂൺ 21ന് രാവിലെ 7.13ന് ഗ്രഹണം തുടങ്ങും. 8.30ന് ഗ്രഹണം പരമാവധി ഘട്ടം പിന്നിടും. ഈ സമയത്ത് ചന്ദ്രൻ സൂര്യനെ 80 ശതമാനവും മറച്ച നിലയിലായിരിക്കും. 10.01ന് സൂര്യഗ്രഹണം അവസാനിക്കും.
കോംഗോ, എത്യോപ്യ, ദക്ഷിണ സുഡാൻ, പാക്കിസ്ഥാൻ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഇത് എല്ലാ വർഷവും ദൃശ്യമാകുന്ന സൂര്യഗ്രഹണമാണെന്നും കലണ്ടർ ഹൗസ് ഗോളശാസ്ത്രജ്ഞൻ ഡോ ബഷീർ മർസൂഖ് പറഞ്ഞു.
ആഫ്രിക്കയുടെ ദക്ഷിണ–ഉത്തര ഭാഗങ്ങളിലും പശ്ചിമ ഭാഗങ്ങളിലും മിഡിലീസ്റ്റിലും ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലും ഈ സൂര്യഗ്രഹണം ഭാഗികമായിരിക്കും. രാജ്യത്ത് സൂര്യഗ്രണം ആരംഭിച്ചത് മുതൽ അവസാനിക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും രണ്ട് മണിക്കൂർ 48 മിനുട്ടുമായിരിക്കും സമയമെടുക്കുക. 2019 ഡിസംബർ 26നായിരുന്നു ഖത്തറിലെ അവസാന വാർഷിക സൂര്യഗ്രഹണം ദൃശ്യമായത്. അടുത്ത ഭാഗിക സൂര്യഗ്രഹണം 2022 ഒക്ടോബർ 25നായിരിക്കുമെന്നും കലണ്ടർ ഹൗസ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.