ഉള്ളിവില ഏറ്റവും താഴ്ന്ന നിലയിൽ
text_fieldsദോഹ: രാജ്യത്ത് ഉള്ളിവില ഏറ്റവും താഴ്ന്ന നിരക്കിൽ. ശനിയാഴ്ച ഹോൾസെയിൽ മാർക്കറ്റിൽ ഒരു കിലോഗ്രാം ഉള്ളിക്ക് 50 ദിർഹമായിരുന്നു വില.
ഉള്ളിവില താഴ്ന്നത് രാജ്യത്തെ കുടുംബങ്ങൾക്കും റെസ്റ്റോറൻറുകൾക്കും വലിയ ആശ്വാസമായിട്ടുണ്ട്. കൂടാതെ കോവിഡ്–19 പശ്ചാത്തലത്തിൽ തൊഴിലാളികൾക്കും ജീവനക്കാർക്കും സൗജന്യമായി ഭക്ഷണം നൽകുന്ന കമ്പനികൾക്കും ഉള്ളിവില താഴ്ന്നത് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. ഏപ്രിൽ അവസാനം മുതൽ ഇന്ത്യയിൽ നിന്നുള്ള ഉള്ളി ഇറക്കുമതി സാധാരണ നിലയിലേക്ക് എത്തിയതാണ് വിലയിടിവിന് കാരണമായതെന്ന് ഹോൾസെയിൽ മാർക്കറ്റിലെ ഉള്ളി വിൽപനക്കാർ പറഞ്ഞതായി ‘ഖത്തർ ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ ആദ്യത്തിൽ ഖത്തറിലെ ചില്ലറ വിപണിയിൽ ഉള്ളിയുടെ വില കിലോഗ്രാമിന് 18 റിയാലായിരുന്നു ഉണ്ടായിരുന്നത്. കോവിഡ്–19നെ തുടർന്ന് ഉള്ളി ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ ഇറക്കുമതി നിലച്ചത് വില കൂടുന്നതിന് കാരണമായി. ദീർഘകാലാടിസ്ഥാനത്തിൽ കമ്പനികൾക്ക് ഭക്ഷണം എത്തിക്കുന്ന കാറ്ററിംഗ് കമ്പനികൾക്ക് ഉള്ളിവില വർധിച്ചത് മൂലം 20 മുതൽ 30 ശതമാനം വരെ അധിക ചെലവാണുണ്ടായത്. എന്നാൽ കരാർ പ്രകാരം ഭക്ഷണ വില വർധിപ്പിക്കാൻ സാധിക്കില്ല. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നാണ് ഖത്തറിലേക്കുള്ള ഉള്ളിയിലധികവും ഇറക്കുമതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
