എളുപ്പം, സൗകര്യം; സർക്കാറിൻെറ ഓൺലൈൻ സേവനങ്ങൾ
text_fieldsദോഹ: കോവിഡിൻെറ പശ്ചാത്തലത്തിൽ സർക്കാറിൻെറ വിവിധ ഓൺലൈൻ സേവനങ്ങൾ ഉപയോഗശപ്പടുത്തുന്നവർ കൂടുന്നു. നിരവധി പേരാണ് വാഹനങ്ങളുടെ രജിസ്േട്രഷൻ (ഇസ്തിമാറ) ഒാൺലൈൻ വഴി പുതുക്കാനും തയാറാകുന്നത് .ഫാഹിസ് സെൻററുകളിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധന ഒഴിവാക്കി ഒാൺലൈൻ വഴി മാത്രമുള്ള രജിസ്േട്രഷനുകൾ വർധിച്ച് വരികയാണെന്ന് ഗതാഗത വകുപ്പ് മാധ്യമ, ഗതാഗത ബോധവൽകരണ വിഭാഗം അസി. ഡയറക്ടർ കേണൽ ജാബിർ മുഹമ്മദ് റാഷിദ് ഒദൈബ പറഞ്ഞു. കോവിഡ്–19 വ്യാപനം തടയുന്നതിന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാഹനങ്ങളെ സാങ്കേതിക പരിശോധനയിൽ നിന്ന് ഒഴിവാക്കിയതായി ഫാഹിസുമായി സഹകരിച്ച് ഗതാഗത ജനറൽ ഡയറക്ടറേറ്റ് മാർച്ച് 22ന് അറിയിച്ചിരുന്നു. ഈ തീരുമാനത്തിന് ശേഷമാണ് വാഹനങ്ങളുടെ രജിസ്േട്രഷൻ ഒാൺലൈൻ വഴി പുതുക്കുന്നതിൽ വർധനവുണ്ടായിരിക്കുന്നതെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
വാഹന രജിസ്േട്രഷന് പുറമേ മെട്രാഷിലൂടെയുള്ള ഗതാഗത വകുപ്പിെൻറ മറ്റു ഒാൺലൈൻ സേവനങ്ങളുടെ ഉപയോഗവും വർധിച്ചിട്ടുണ്ടെന്ന് കേണൽ അൽ ഉദൈബ ചൂണ്ടിക്കാട്ടി. നിലവിൽ നാൽപതോളം സേവനങ്ങളാണ് മെട്രാഷ് 2ലുള്ളത്. ൈഡ്രവിങ് ലൈസൻസ് പുതുക്കുന്നതിനും ലഭിക്കുന്നതിനുള്ള സേവനങ്ങളും ഇപ്പോൾ മെട്രാഷിലുണ്ട്. ഇത് കാരണം ഗതാഗത വകുപ്പിന് കീഴിലുള്ള വിവിധ കാര്യാലയങ്ങളിൽ നേരിട്ട് സന്ദർശിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാകുന്നു. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ ഗതാഗത വകുപ്പിെൻറ കാര്യാലയങ്ങളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. കോവിഡിനെ തുടർന്ന് എല്ലാ സാമ്പത്തിക വ്യവഹാരങ്ങളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സ്കൂളുകളെല്ലാം അടച്ചുപൂട്ടി. നിരവധി ജീവനക്കാർ വീടുകളിലിരുന്ന് തന്നെ ജോലി ചെയ്യുകയാണ്. ഇക്കാരണങ്ങളാൽ രാജ്യത്തെ റോഡുകളിൽ നേരത്തെയുള്ളതിനേക്കാൾ കുറവ് വാഹനങ്ങളാണ് ഇപ്പോൾ ഓടുന്നതെന്നും അതിനാൽ തന്നെ ഗതാഗത നിയമലംഘനങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ദേശീയ ദുരന്ത നിവാരണ സമിതി കോവിഡ് നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കുന്നതോടെ ഗതാഗത നീക്കം ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേണൽ ജാബിർ ഒദൈബ പറഞ്ഞു.
ഗതാഗത നിയന്ത്രണത്തിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ഗതാഗത വകുപ്പിെൻറ പേട്രാളിംഗ് തുടരുമെന്നും കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾക്കിടയിൽ ബോധവൽകരണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനങ്ങളുെട ഇസ്തിമാറ അഥവാ രജിസ്ട്രേഷൻ പുതുക്കാൻ ഫാഹിസ് കേന്ദ്രങ്ങളിൽ സാങ്കേതിക പരിശോധനക്ക് എത്തേണ്ടതില്ലെന്ന ഇളവ് കോവിഡ് പ്രതിസന്ധിയുണ്ടാകുന്നതിൻെറ ആദ്യഘട്ടത്തിൽ തന്നെ സർക്കാർ അറിയിച്ചിരുന്നു. മെട്രാഷ് ടു ആപ്പിലൂടെ വിവരങ്ങൾ നൽകി ഫാഹിസ് കേന്ദ്രങ്ങളിൽ എത്താതെ തന്നെ ഇസ്തിമാറ പുതുക്കാൻ കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയം തീരുമാനമെടുത്തത്. ഫാഹിസ് പരിശോധന ആവശ്യമായ വാഹനഉടമകൾ സ്മാർട്ട്ഫോണിൽ വുഖൂദ് ആപ്പ് ഡൗൺലോഡ് ചെയ്യുകയാണ് വേണ്ടത്. തുടർന്ന് ‘ഫാഹിസ്’ എന്നതിൽ ക്ലിക്ക് ചെയ്യണം. ‘ന്യൂ എക്സാമിനേഷൻ’ എന്ന വിൻഡോവിൽ ക്ലിക്ക് ചെയ്ത് വാഹനങ്ങളുെട വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്. വാഹന ഉടമകൾ വാഹനത്തിൻെറ സാങ്കേതിക പരിശോധനക്കായി പരിശോധന കേന്ദ്രങ്ങളിൽ അഥവാ ഫാഹിസ് കേന്ദ്രങ്ങളിൽ നേരിട്ട് പോകണ്ടേ കാര്യമില്ല.
വിരൽതുമ്പിലുണ്ട്, മെട്രാഷ് ടു ആപ്പ്
നിരവധി സൗകര്യങ്ങളാണ് ആഭ്യന്തരമന്ത്രാലയത്തിൻെറ മെട്രാഷ് ടു ആപ്പിലുള്ളത്. ചെറിയ അപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കായി ഗതാഗതവകുപ്പിൻെറ അന്വേഷണവിഭാഗത്തിൽ നേരിട്ട് ചെല്ലേണ്ടതില്ലാത്ത സംവിധാനവും ഈയടുത്ത് ആപ്പിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനായി താഴെയുള്ള കാര്യങ്ങളാണ് െചയ്യേണ്ടത്.
1.വാഹനത്തിൻെറ നാല് ഫോട്ടാകൾ എടുക്കണം. ഇതിൽ ഒന്ന് നമ്പർ േപ്ലറ്റുകൾ കാണുന്നതരത്തിൽ ആകണം.
2. നിങ്ങളുെട വാഹനം അപകടം നടന്നയിടത്തുനിന്ന് മാറ്റി പാർക്ക് ചെയ്യുക.
3. മൊൈെബൽ ഫോണിലെ ലൊേക്കഷൻ സർവീസ് എന്നത് സെറ്റിങ്സിൽ ഓൺ ആണോ എന്ന് ഉറപ്പുവരുത്തുക.
4. മെട്രാഷ് ടു ആപ്പ് സൈൻ ഇൻ ചെയ്യുക. പിന്നീട് ട്രാഫിക് എന്നതും തുടർന്ന് ട്രാഫിക് ആക്സിഡൻറ് എന്നതും പിന്നീട് ആക്സിഡൻറ് രജിസ്ട്രേഷൻ എന്നിവയും എടുക്കുക.
5. ഇരുവാഹനങ്ങളുെടയും നമ്പർ, ഖത്തർ ഐ.ഡി നമ്പർ, മൊൈബൽ നമ്പർ എന്നിവ നൽകുക.
6. ഇരുവാഹനങ്ങളുെടയും ഫോട്ടോകൾ അറ്റാച്ച് െചയ്യുക.
7. പിന്നീട് ട്രാഫിക് ഇൻവെസ്റ്റിഗേഷനായി സബ്മിറ്റ് ചെയ്യുക.
8. ഉടൻതന്നെ മൊബൈലിലേക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് വരും. നടപടിക്രമങ്ങൾ പൂർത്തിയായി എന്ന സന്ദേശം എത്തുന്നതുവരെ കാത്തിരിക്കണമെന്ന വിവരമാണ് അതിൽ ഉണ്ടാവുക.
9. ഫോട്ടോകൾ വിലയിരുത്തി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടുമൊരു മെസ്സേജ് അയക്കും. രണ്ട് ആളുകൾക്കും ഈ സന്ദേശം ലഭിക്കും. വാഹനത്തിൻെറ അറ്റകുറ്റപ്പണിക്കുള്ള അനുമതി പത്രത്തിനായി ഇൻഷുറൻസ് കമ്പനിയിലേക്ക് പോകാമെന്ന് നിർദേശിക്കുന്ന സന്ദേശമാണ് പിന്നീട് എത്തുക.
ഇതോടുകൂടി നിങ്ങൾക്ക് ഇൻഷുറൻസ് ഓഫിസിലേക്ക് നേരിട്ട് പോകാം. ഇവിടെ നിന്ന് നടപടികൾ പൂർത്തിയാക്കി അറ്റകുറ്റപ്പണിക്കുള്ള അനുമതിപത്രം നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
