എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിന് വ്യാപക പ്രശംസ
text_fieldsദോഹ: 2010ൽ ഫിഫ ലോകകപ്പ് സംഘാടനത്തിനായി തെരഞ്ഞെടുത്തത് മുതൽ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനാണ് ഖത്തർ ആതിഥ്യമരുളുകയെന്ന വലിയ ആത്മവിശ്വാസത്തിലാണ് ജനങ്ങളെന്ന് ഒമാൻ മുൻ ദേശീയ താരവും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അംബാസഡറുമായ അലി അൽ ഹബ്സി. എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി സംഘടിപ്പിച്ച വീഡിയോ കോൺഫറൻസ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അൽ ഹബ്സി.ഖത്തറിെൻറ സാമ്പത്തിക സുസ്ഥിരത ചാമ്പ്യൻഷിപ്പിനായുള്ള തയ്യാറെടുപ്പിന് സഹായകമായെന്നും നിലവിലെ പ്രതികൂല സാഹചര്യത്തിലും ലോകകപ്പ് പദ്ധതികളുടെ വേഗത്തിലുള്ള പുരോഗതി പ്രശംസ അർഹിക്കുന്നുവെന്നും അൽ ഹബ്സി വ്യക്തമാക്കി. ആതിഥേയത്വം ലോകകപ്പ് സംഘാടനത്തിലേക്ക് മറ്റു അറബ് രാജ്യങ്ങൾക്ക് കൂടി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും 2022ന് ശേഷം മറ്റൊരു അറബ് രാജ്യത്തേക്ക് ലോകകപ്പ് എത്തുകയാണെങ്കിലും എല്ലാവരും സന്തുഷ്ടരായിരിക്കുമെന്നും ഈ ലോകകപ്പ് വിജയകരമായി സമാപിക്കുന്നതോടെ അതെളുപ്പമാകുമെന്നും അൽ ഹബ്സി ചൂണ്ടിക്കാട്ടി.
2022 ഫിഫ ലോകകപ്പ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേവലം മത്സരങ്ങൾക്കുപരി ലോകമെമ്പാടുമുള്ള ഫുട്ബോൾ േപ്രമികൾക്ക് ഏറ്റവും സുരക്ഷിതമായതും മികവുറ്റതുമായ ലോകകപ്പ് ഒരുക്കുന്നതിലേക്കാണ് ഖത്തർ ഉറ്റുനോക്കുന്നതെന്നും സ്റ്റേഡിയങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണ പുരോഗതികൾ ലോകമെമ്പാടും വീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അഭിമാനകരമായ നിമിഷങ്ങളാണിതെന്നും സുപ്രീം കമ്മിറ്റിയുടെ മറ്റൊരു അംബാസഡറും ഈജിപ്തിെൻറ മുൻ ദേശീയ താരവുമായ വാഇൽ ഗുമഅ യോഗത്തിൽ വ്യക്തമാക്കി.
ഖത്തറിലെ ചൂടിനോടും രാജ്യത്തെത്തുന്നവരോടും എങ്ങനെ പെരുമാറുമെന്നതിനുള്ള മറുപടിയാണ് ഇപ്പോഴത്തെ സംവിധാനങ്ങളെന്നും ഏറെ അദ്ഭുതപ്പെടുത്തുന്നതാണ് ഖത്തറിെൻറ സംഘാടനമെന്നും വാഇൽ ഗുമഅ പറഞ്ഞു. ലോകകപ്പിെൻറ ഏറ്റവും മികച്ച പതിപ്പായിരിക്കും ഖത്തറിലേതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിെൻറയും ഗ്രൗണ്ടിെൻറയും മികച്ച പരീക്ഷണമായിരിക്കും ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ലഭിക്കുകയെന്നും എല്ലാ പോരായ്മകളും ഇതിലൂടെ നികത്താൻ സാധിക്കുമെന്നും ചാമ്പ്യൻഷിപ്പിന് മുമ്പായി എല്ലാ സ്റ്റേഡിയങ്ങളും മത്സരങ്ങൾക്കായി തുറന്നു കൊടുക്കുന്നത് നല്ല അനുഭവമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.