Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗവൺമെൻറ് സർവീസ്​...

ഗവൺമെൻറ് സർവീസ്​ കോംപ്ലക്സുകളിൽ ഇനി തൊഴിൽ കരാറുകൾക്ക് അംഗീകാരം നൽകില്ല

text_fields
bookmark_border
ഗവൺമെൻറ് സർവീസ്​ കോംപ്ലക്സുകളിൽ ഇനി തൊഴിൽ കരാറുകൾക്ക് അംഗീകാരം നൽകില്ല
cancel

ദോഹ: ഗവൺമ​െൻറ് സർവീസ്​ കോംപ്ലക്സുകളിൽ കമ്പനികൾക്കായുള്ള തൊഴിൽ കരാറുകൾക്ക് അംഗീകാരം നൽകുന്ന സേവനം നിർത്തലാക്കിയതായി ഖത്തർ ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു.നേരിട്ട് സർക്കാർ സേവന കേന്ദ്രങ്ങളിൽ പോകാതെ തൊഴിൽ കരാർ അംഗീകാരത്തിനായി മന്ത്രാലയത്തി​െൻറ വെബ്സൈറ്റ് സന്ദർശിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നേരത്തെ ബഹുഭാഷാ തൊഴിൽ കരാറുകൾക്കായി തൊഴിൽ മന്ത്രാലയം ഡിജിറ്റൽ സംവിധാനം ആരംഭിച്ചിരുന്നു. കമ്പനികളിലെ തൊഴിൽ കരാറുകൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യ വഴി അംഗീകാരം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ മന്ത്രാലയത്തി​െൻറ കാര്യാലയങ്ങളിലും മന്ത്രാലയ സേവനങ്ങൾ നൽകുന്ന ഗവൺമ​െൻറ് സർവീസ്​ കോംപ്ലക്സുകളിലും നേരിട്ടെത്തി തൊഴിൽ കരാറുകൾക്ക് അംഗീകാരം തേടുന്നത് ഡിജിറ്റൽ അഥൻറിക്കേഷൻ സംവിധാനത്തോടെ ഇനി ഇല്ലാതാകും. തൊഴിൽ നിയമപ്രകാരം തൊഴിലാളിയുമായുള്ള കരാറുകൾ ഡിജിറ്റലായി അവസാനിപ്പിക്കാനും ഈ സേവനം ഉപയോഗപ്പെടുത്താം.

കമ്പനി ഉടമകൾക്ക് സ്​മാർട്ട് കാർഡും പാസ്​വേഡും ഉപയോഗിച്ച് ഡിജിറ്റൽ സംവിധാനം തുറക്കാൻ സാധിക്കും. പിന്നീട് കരാറിലെ വ്യവസ്​ഥകളും മറ്റു വിവരങ്ങളും പൂരിപ്പിക്കുകയും പ്രിൻറ് ചെയ്യുകയും ഒപ്പുവെക്കുകയും ചെയ്തതിന് ശേഷം ആവശ്യമായ രേഖകളുമായി ഇതേ സംവിധാനത്തിലൂടെ തന്നെ അപ്​ലോഡ്​ ചെയ്ത് മന്ത്രാലയത്തിൽ സമർപ്പിക്കണം. മന്ത്രാലയത്തിൽ നിന്നുള്ള അനുമതി ലഭിച്ചാലുടൻ ആവശ്യമായ തുക അടച്ച് തൊഴിൽ കരാർ ഡിജിറ്റൽ ആയി പ്രിൻറ് ചെയ്തെടുക്കുകയും ചെയ്യാം.തൊഴിൽ മന്ത്രാലയത്തി​െൻറ സേവനങ്ങൾ ഡിജിറ്റൽവൽകരിക്കുന്നതി​െൻറ ഭാഗമായാണ് തൊഴിൽ കരാർ അഥൻറിക്കേഷനും ഒാൺലൈനായി ആരംഭിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story