Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപൊതു–സ്വകാര്യ മേഖലാ...

പൊതു–സ്വകാര്യ മേഖലാ പങ്കാളിത്തനിയമം: തെളിയുന്നത്​ സർക്കാറിൻെറ സ്വകാര്യ മേഖലയിലുള്ള ആത്മവിശ്വാസം

text_fields
bookmark_border
പൊതു–സ്വകാര്യ മേഖലാ പങ്കാളിത്തനിയമം: തെളിയുന്നത്​ സർക്കാറിൻെറ സ്വകാര്യ മേഖലയിലുള്ള ആത്മവിശ്വാസം
cancel
camera_alt??????? ?????????????? ??? ??? ?????? ?? ??????

ദോഹ: പൊതു–സ്വകാര്യ മേഖലാ പങ്കാളിത്തം നിയന്ത്രിച്ചു കൊണ്ടുള്ള പുതിയ നിയമം രാജ്യത്തി​െൻറ സാമ്പത്തിക വളർച്ചയിലും വികാസത്തിലും സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലുള്ള ഖത്തർ ഭരണകൂടത്തി​െൻറ ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വാണിജ്യ വ്യവസായമന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കഴിഞ്ഞ ദിവസമാണ് പൊതു–സ്വകാര്യ മേഖലാ പങ്കാളിത്തം നിയന്ത്രിച്ച് കൊണ്ടുള്ള പുതിയ നിയമത്തിന് അംഗീകാരം നൽകിയത്. പൊതുമേഖലക്കും സ്വകാര്യ മേഖലക്കും ഇടയിൽ ശക്തവും ഫലപ്രദവുമായ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്തുന്നതിൽ പുതിയ നിയമം നിർണായകമാകുമെന്നും മേഖലാ അന്തർദേശീയ പ്രതിസന്ധികൾക്കിടയിലും ഖത്തർ സാമ്പത്തിക വ്യവസ്​ഥയുടെ ശാക്തീകരണത്തിൽ നിയമം വലിയ പങ്ക് വഹിക്കുമെന്നും അലി ബിൻ അഹ്മദ് അൽ കുവാരി വ്യക്തമാക്കി. 

രാജ്യത്തെ വമ്പൻ പദ്ധതികളുടെ നടത്തിപ്പിൽ സ്വകാര്യ–പൊതു മേഖലകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ വർഷങ്ങളുടെ പഴക്കമുണ്ടെന്നും നേരിട്ടും സർക്കാർ ഏജൻസികൾ വഴിയും വിവിധ പദ്ധതികളിൽ ഇരു കക്ഷികളുടെയും പങ്കാളിത്തം പ്രകടമാണെന്നും ഭക്ഷ്യസുരക്ഷാ പദ്ധതികൾ, വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങൾ,സെൻട്രൽ മാർക്കറ്റുകൾ, ലോജിസ്​ റ്റിക് മേഖലാ, ലോ–കോസ്​റ്റ് വെയർഹൗസ്​ എന്നിവ ഉദാഹരണങ്ങളാണെന്നും അൽ കുവാരി ചൂണ്ടിക്കാട്ടി.ഖത്തർ ചേംബറുമായും വിവിധ സർക്കാർ ഏജൻസികളുമായും വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പഠനങ്ങളുടെ ഫലമാണ് നിയമമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story