Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്–19 പ്രതിരോധ...

കോവിഡ്–19 പ്രതിരോധ മരുന്ന്​: രണ്ടുകോടി ഡോളർ സഹായം പ്രഖ്യാപിച്ച് അമീർ

text_fields
bookmark_border
കോവിഡ്–19 പ്രതിരോധ മരുന്ന്​: രണ്ടുകോടി ഡോളർ സഹായം പ്രഖ്യാപിച്ച് അമീർ
cancel
camera_alt???? ???? ???? ??? ???? ??????

ദോഹ: കോവിഡ്–19നെതിരായ പ്രതിരോധ മരുന്നിനായുള്ള ആഗോള ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി 20 മില്യൻ (രണ്ടുകോടി) ഡോളറി​െൻറ സഹായം പ്രഖ്യാപിച്ചു. ലണ്ടനിൽ നടക്കുന്ന ലോക വാക്സിൻ ഉച്ചകോടിക്കിടെയാണ് അമീറി​െൻറ പ്രഖ്യാപനം. വീഡിയോ കോൺഫറൻസ്​ വഴി നടത്തിയ പ്രഭാഷണത്തിനിടെയാണ് ഗ്ലോബൽ അലയൻസ്​ ഫോർ വാക്സിൻസ്​ ആൻഡ് ഇമ്യൂണൈസേഷന് അമീർ സഹായ പ്രഖ്യാപനം നടത്തിയത്. വരും തലമുറകളെ പകർച്ചവ്യാധികളിൽ നിന്നും സംരക്ഷിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പുതിയൊരു ലോകത്തി​െൻറ സൃഷ്​ടിപ്പിന് 740 കോടി ഡോളർ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ലണ്ടനിൽ ആഗോള വാക്സിൻ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ്–19നെതിരായ ലോകാരോഗ്യ സംഘടനയുടെ എല്ലാ ശ്രമങ്ങൾക്കും ഖത്തറി​െൻറ പരിപൂർണ പിന്തുണ ഉറപ്പുനൽകുന്നുവെന്ന് അമീർ വ്യക്തമാക്കി.

അന്താരാഷ്​ട്ര സഹകരണത്തി​െൻറയും പ്രവർത്തന പരിജ്ഞാനം പരസ്​പരം കൈമാറ്റം ചെയ്യുന്നതി​െൻറയും ആവശ്യകതയും പ്രാധാന്യവും ഈ കോവിഡ്–19 കാലം നമുക്ക് കാണിച്ച് തന്നു. നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് ഇവ രണ്ടും അനിവാര്യമാണെന്നും അമീർ ചൂണ്ടിക്കാട്ടി.ചില രാജ്യങ്ങളും സമൂഹങ്ങളും സ്വയം വാക്സിനുകൾ കണ്ടെത്തി അതുപയോഗിച്ച് മുന്നോട്ട് പോകുന്ന അവസ്​ഥയുണ്ട്​. കോവിഡ്–19മായി പൊരുതി പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുള്ള ജീവിതരീതി സ്വീകരിക്കുന്ന മറ്റ്​ ചില രാജ്യങ്ങളുടെ അവസ്​ഥയും നിലവിലുണ്ട്​. 

കൂടുതൽ പര്യാപ്തമായ വാക്സിനുകളും പ്രതിരോധ മരുന്നുകളും ഉപയോഗിച്ച് കോവിഡ്–19നെ തുരത്താൻ വിവിധ രാജ്യങ്ങൾ തമ്മിലുള്ള പരസ്​പര ധാരണയും ശ്രമങ്ങളും അനിവാര്യമായിരിക്കുന്നുവെന്നും അമീർ പറഞ്ഞു.
കോവിഡ്–19നെതിരായി ഖത്തർ തുടക്കം മുതൽ തന്നെ ആവശ്യമായ മുൻകരുതലുകളും നിയന്ത്രണങ്ങളും സ്വീകരിച്ചിട്ടുണ്ട്​. രാജ്യത്തെ സ്വദേശികളും വിദേശികളുമടങ്ങുന്ന ജനതയുടെ ആരോഗ്യ സുരക്ഷക്കാണ് പ്രഥമ പരിഗണന. പ്രതിസന്ധിയുടെയും പരീക്ഷണത്തി​െൻറയും ഘട്ടത്തിൽ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലായി 20ലധികം രാജ്യങ്ങൾക്ക് ഖത്തർ അടിയന്തര മെഡിക്കൽ സഹായമെത്തിച്ചിട്ടുണ്ട്​. മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ഫീൽഡ് ആശുപത്രികൾ എന്നിവ ഉൾപ്പെടെയാണിത്​.

വികസ്വര രാജ്യങ്ങളിലെ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 140 മില്യൻ ഡോളറി​െൻറ ധനസഹായവും ഖത്തർ പ്രഖ്യാപിച്ചിട്ടുണ്ട്​. ഈ സാഹചര്യത്തിൽ ആരോഗ്യ സമത്വം ഉറപ്പാക്കുന്നതിന് അന്താരാഷ്​ട്ര സമൂഹത്തി​െൻറ ഒറ്റക്കെട്ടായ പ്രവർത്തനം അനിവാര്യമായിരിക്കുകയാണ്​. ഭാവിയിലെ ഏത് മഹാമാരിയെയും നേരിടുന്നതിന് നാം ഒരുങ്ങിയിരിക്കേണ്ടതുണ്ട്​. ലോകാരോഗ്യ സംഘടനയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഖത്തറി​െൻറ പിന്തുണ ഉറപ്പുനൽകുന്നുവെന്നും ഇത്തരമൊരു ഉച്ചകോടിക്ക് മുൻകൈയെടുത്ത ബ്രിട്ടീഷ് ഭരണകൂടത്തിന് നന്ദി അറിയിക്കുന്നുവെന്നും അമീർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story