Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറിസർവേഷൻ ഫീസ്​...

റിസർവേഷൻ ഫീസ്​ പിരിക്കാൻ  സ്വകാര്യ സ്​കൂളുകൾക്ക് അനുമതി

text_fields
bookmark_border
റിസർവേഷൻ ഫീസ്​ പിരിക്കാൻ  സ്വകാര്യ സ്​കൂളുകൾക്ക് അനുമതി
cancel

ദോഹ: 2020–’21 അധ്യായന വർഷത്തേക്കുള്ള സീറ്റ് റിസർവേഷൻ ഫീസ്​ പിരിക്കാൻ രാജ്യത്തെ സ്വകാര്യ സ്​കൂളുകൾക്കും കിൻറർഗാർട്ടനുകൾക്കും അനുമതി. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ൈപ്രവറ്റ് സ്​കൂൾ ലൈസൻസിംഗ് വിഭാഗമാണ് ഫീസ്​ പിരിക്കാൻ സ്വകാര്യ സ്​കൂളുകൾക്ക് അനുമതി നൽകി സർക്കുലർ പുറത്തുവിട്ടിരിക്കുന്നത്.

അടുത്ത അധ്യായന വർഷത്തിലും വിദ്യാർഥി സ്​ഥാപനത്തിൽ തുടരുമെന്ന് ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമായാണ് സ്​ കൂളുകൾക്ക് റിസർവേഷൻ ഫീസ്​ പിരിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ആദ്യ സെമസ്​റ്റർ ഫീസിൽ നിന്നും റിസർവേഷൻ ഫീസ്​ കുറക്കണമെന്നും ഒരു കാരണവശാലും റിസർവേഷൻ ഫീസ്​ രക്ഷിതാക്കളിൽ നിന്നും പ്രത്യേകമായി ഈടാക്കാൻ പാടില്ലെന്നും മന്ത്രാലയം പുറത്തുവിട്ട സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. 

റിസർവേഷൻ ഫീസ്​ അടക്കാൻ വൈകുന്ന സാഹചര്യത്തിൽ വെയിറ്റിംഗ് ലിസ്​റ്റിലെ വിദ്യാർഥിക്ക് സീറ്റ് നൽകാമെന്നും എന്നാൽ ഇക്കാര്യം ഫീസ്​ അടക്കാൻ വൈകുന്ന രക്ഷിതാവിനെ രേഖാമൂലം അറിയിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു. വിദ്യാർഥിക്ക് മറ്റ് സ്​കൂളുകളിൽ പ്രവേശനം കണ്ടെത്താൻ ഇത് സഹായിക്കും. ആദ്യ സെമസ്​റ്ററിലെ ഫീസ്​ പൂർണമായും രക്ഷിതാക്കളിൽ നിന്ന് ഈടാക്കാൻ പാടില്ലെന്നും റിസർവേഷൻ ഫീസ്​ മാത്രമായിരിക്കണം പിരിക്കേണ്ടതെന്നും മന്ത്രാലയം ആവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story