Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്–19 രോഗിയുടെ...

കോവിഡ്–19 രോഗിയുടെ ഹൃദയം തുറന്ന ശസ്​ത്രക്രിയ വിജയകരം

text_fields
bookmark_border
കോവിഡ്–19 രോഗിയുടെ ഹൃദയം തുറന്ന ശസ്​ത്രക്രിയ വിജയകരം
cancel
camera_alt????????19 ?????????? ???????????? ??????????

ദോഹ: ഖത്തറിൽ കോവിഡ്–19 രോഗിയുടെ ഹൃദയം തുറന്ന ശസ്​ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ഹമദ് മെഡിക്കൽ കോർപറേഷൻ ഹാർട്ട് ഹോസ്​പിറ്റൽ കാർഡിയോതൊറാസിസ്​ ചെയർമാനും സർജനുമായ ഡോ. അബ്​ദുൽ അസീസ്​ അൽ ഖുലൈഫി അറിയിച്ചു. കോവിഡ്–19 രോഗിയിലെ ആദ്യത്തെ ഓപ്പൺ ഹാർട്ട് ശസ്​ത്രക്രിയയാണിത്. 43കാരനായ രോഗി സുഖം പ്രാപിച്ച് വരുന്നതായി എച്ച്.എം.സി അധികൃതർ വ്യക്തമാക്കി.

കോവിഡ്–19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആഗോള തലത്തിൽ തന്നെ ഹൃദയാഘാത രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്​. കോവിഡ്–19 പശ്ചാത്തലത്തിൽ ഹാർട്ട് ആശുപത്രിയിൽ രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പ്രത്യേക േപ്രാട്ടോകോൾ നിലവിലുണ്ട്​. ശ്വാസതടസ്സം പോലെയുള്ളവ കോവിഡ്–19 രോഗലക്ഷണമാണ്​. ചില സമയങ്ങളിൽ ഇത് ഹൃദയാഘാതത്തി​െൻറ ലക്ഷണമായി രൂപപ്പെടാറുണ്ട്​. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരും ശ്വാസതടസ്സം അനുഭവപ്പെടുന്നതോടെ ചികിത്സ തേടുന്നതിന് പകരം സ്വയം സമ്പർക്കവിലക്കിൽ പോകുകയാണ്. 

ഇത് അപകടകരമാണ്​. ആർക്കെങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടെങ്കിൽ, ശ്വാസ തടസ്സം പോലെയുള്ളവ അനുഭവപ്പെടുകയാണെങ്കിൽ വൈകാതെ തന്നെ ചികിത്സ തേടണമെന്നും ഡോ. അൽ ഖുലൈഫി ആവശ്യപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ്–19 സ്​ഥിരീകരിച്ചത്​. നിലവിൽ ശസ്​ത്രക്രിയ കഴിഞ്ഞ ഈ രോഗിക്ക്​ ആൻജിയോഗ്രാം പരിശോധനയിൽ ത്രീ–വെസൽ ഡിസീസ്​ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇതി​െൻറ അടിസ്​ഥാനത്തിലാണ് പരിചയ സമ്പന്നരായ മൾട്ടി ഡിസിപ്ലിനറി ടീമി​െൻറ വിർച്വൽ യോഗത്തിൽ മികച്ച ചികിത്സ നൽകാനും രോഗിയെ ശസ്​ത്രക്രിയക്ക് വിധേയമാക്കാനും തീരുമാനിച്ചത്​. 

ശസ്​ത്രക്രിയ വിജയമാണ്​. രോഗി സമ്പർക്കവിലക്കിൽ സുഖം പ്രാപിച്ച് വരുന്നതായും ഡോ. അൽ ഖുലൈഫി പറഞ്ഞു.ഡോ. ശാദി അശ്റഫ്, ഡോ. ഹഫീസ്​ ലോൺ, ഡോ. ബസ്സാം ഷൗമാൻ, ഡോ. സൂരജ് സുദർശനൻ, റാമി അഹ്മദ്, അബീർ മഹ്മൂദ്, ഖദീജ മുഹമ്മദ്, ഷിജി വർഗീസ്​, സുജാത ഷെത്ര, ജൂലീ പോൾ തുടങ്ങിയവരുൾപ്പെടുന്ന മൾട്ടി ഡിസിപ്ലിനറി സംഘമാണ് ശസ്​ത്രക്രിയക്ക് നേതൃത്വം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story