Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനൂറിലധികം എൽ.എൻ.ജി...

നൂറിലധികം എൽ.എൻ.ജി കപ്പലുകൾ നിർമിക്കും; ഭീമൻ കരാറായി

text_fields
bookmark_border
നൂറിലധികം എൽ.എൻ.ജി കപ്പലുകൾ നിർമിക്കും; ഭീമൻ കരാറായി
cancel
camera_alt???????? ???????????? ????? ??????????? ??. ?.? ??? ???????????? ???? ????? ?? ?????

ദോഹ: എൽ.എൻ.ജി വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിൽ ഖത്തർ പെേട്രാളിയം (ക്യു.പി) ഒപ്പുവെച്ചു. നൂറിലധികം എൽ.എൻ.ജി കപ്പലുകൾ നിർമിക്കുന്നതിനായി 7000 കോടി റിയാലി​െൻറ ഭീമൻ കരാറിലാണ് മൂന്ന് കൊറിയൻ കമ്പനികളുമായി ഖത്തർ പെേട്രാളിയം ഒപ്പുവെച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ കപ്പൽ നിർമാണ രംഗത്തെ അതികായരായ ദേവൂ ഷിപ്പ് ബിൽഡിംഗ് ആൻഡ് മറൈൻ എഞ്ചിനീയറിംഗ്, ഹ്യൂണ്ടായ് ഹെവി ഇൻഡസ്​ട്രീസ്​, സാംസങ് ഹെവി ഇൻഡസ്​ട്രീസ്​ എന്നീ കമ്പനികളുമായാണ് കരാർ. 2027 വരെയുള്ള ഈ മൂന്ന് കമ്പനികളുടെയും എൽ.എൻ.ജി കപ്പൽ നിർമാണത്തി​െൻറ വലിയൊരു പങ്ക് ഖത്തർ പെേട്രാളിയത്തിന് വേണ്ടിയാകും. 

എൽ.എൻ.ജി കപ്പൽ നിർമാണ കരാറുമായി ബന്ധപ്പെട്ട് നടന്ന വിർച്വൽ ഒപ്പുവെക്കൽ ചടങ്ങിൽ ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ പെേട്രാളിയം സി. ഇ.ഒയും പ്രസിഡൻറുമായ സഅദ് ശെരീദ അൽ കഅ്ബി, ദക്ഷിണ കൊറിയ വാണിജ്യ വ്യവസായ ഊർജ മന്ത്രി സുങ് യുൻ മോ എന്നിവർ സംബന്ധിച്ചു. കൂടാതെ ഖത്തർഗ്യാസ്​ സി. ഇ.ഒ ശൈഖ് ഖാലിദ് ബിൻ ഖലീഫ ആൽഥാനി, കൊറിയൻ ഷിപ്പ് യാർഡ്​ സി. ഇ.ഒ തുടങ്ങിയവരും പങ്കെടുത്തു.

മൂന്ന് കമ്പനികളുടെ മേധാവികളും വിർച്വൽ ചടങ്ങിൽ പങ്കെടുക്കുകയും കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. ഖത്തർ പെേട്രാളിയത്തി​െൻറ പ്രതിവർഷ എൽ.എൻ.ജി ഉൽപാദന ശേഷി 77 മില്യനിൽ നിന്നും 2027ഓടെ 126 മില്യൻ ടൺ ആക്കി ഉയർത്തുകയാണ് ലക്ഷ്യമെന്നും ഇതാണ്​ നോർത്ത് ഫീൽഡ് വികസനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും 2027 വരെയുള്ള ആഗോള എൽ.എൻ.ജി കപ്പൽ നിർമാണത്തി​െൻറ 60 ശതമാനവും ഖത്തർ പെേട്രാളിയം സ്വന്തമാക്കിയെന്നും സഅദ് ശെരീദ അൽ കഅ്ബി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story