നിയമലംഘനം: 12 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി
text_fieldsദോഹ: ആരോഗ്യസംബന്ധമായ നിർദേശങ്ങൾ പാലിക്കാത്തതിനാൽ ദോഹ മുനിസിപ്പാലിറ്റി പരിധിയിലെ 12 ഭക്ഷ്യ സ് ഥാപനങ്ങൾ അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി ഹെൽത്ത് മോണിറ്ററിംഗ് സെക്ഷൻ അറിയിച്ചു. മൂന്ന് ദിവസം മുതൽ 30 ദിവസത്തേക്ക് വരെയാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിരിക്കുന്നത്. അനാരോഗ്യ സാഹചര്യത്തിലെ ഭക്ഷ്യ വസ്തുക്കൾ തയ്യാറാക്കുന്നതും ആരോഗ്യ സർട്ടിഫിക്കറ്റുകളിലെ അപാകതകളുമാണ് അധിക നിയമലംഘനങ്ങളും.
മെയ് മാസത്തിൽ ദോഹ മുനിസിപ്പാലിറ്റി അധികൃതർ 1494 പരിശോധനാ കാമ്പയിനുകളാണ് നടത്തിയത്. പരിശോധനയിൽ 61 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സെൻട്രൽ സ്ലോട്ടർ ഹൗസിൽ വെറ്ററിനറി ഡോക്ടർമാർ 119,083 അറുക്കപ്പെട്ട മൃഗങ്ങളിൽ പരിശോധന നടത്തി. 2759 അറവു മൃഗങ്ങളുടെ മാംസം ഉപയോഗ യോഗ്യമല്ലെന്ന കാരണത്താൽ നശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.