Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​:  14...

കോവിഡ്​:  14 ദിവസത്തിന് ശേഷം ആശുപത്രി വിടൽ സുരക്ഷിതം

text_fields
bookmark_border
കോവിഡ്​:  14 ദിവസത്തിന് ശേഷം ആശുപത്രി വിടൽ സുരക്ഷിതം
cancel

ദോഹ: കോവിഡ്–19 പരിശോധനയിൽ പോസിറ്റീവ് ആണെങ്കിലും ലക്ഷണങ്ങളില്ലെങ്കിൽ 14 ദിവസത്തിന് ശേഷം രോഗികളെ ഡിസ്​ചാർജ് ചെയ്യുന്നതിനുള്ള പുതിയ േപ്രാട്ടോകോൾ സുരക്ഷിതമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ. 10 ദിവസത്തിന് ശേഷം രോഗം പടർത്താനുള്ള സാധ്യതയും ഇതോടൊപ്പം ഇല്ലാതാകുന്നുവെന്നും എച്ച്.എം.സിയിലെ വൈറോളജി വിഭാഗം മേധാവി ഡോ. പീറ്റർ കോയ്​ലെ പറഞ്ഞു.
ടെസ്​റ്റ് പോസിറ്റീവ് ആണെങ്കിലും 14 ദിവസത്തിന് ശേഷം കോവിഡ്–19 രോഗികളെ ഡിസ്​ചാർജ് ചെയ്യുന്നതിനുള്ള പുതിയ േപ്രാട്ടോകോളിന് കഴിഞ്ഞ ദിവസം ഖത്തർ അംഗീകാരം നൽകിയിരുന്നു. വൈറസിനെ സംബന്ധിച്ച ഏറ്റവും പുതിയ ശാസ്​ത്രീയ വിവരങ്ങൾ, യു.എസ്​ യൂറോപ്യൻ ഡിസീസ്​ കൺ​േട്രാൾ പ്രിവൻഷൻ കേന്ദ്രങ്ങളിലെ മാറ്റങ്ങൾ, ലോകാരോഗ്യ സംഘടനയുടെ പുതിയ മാർഗനിർദേശങ്ങൾ എന്നിവയുടെയെല്ലാം അടിസ്​ഥാനത്തിലാണ് ഖത്തർ പുതിയ കോവിഡ്–19 േപ്രാട്ടോകോൾ പ്രാബല്യത്തിൽ വരുത്തിയത്. ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്​ഥാനത്തിലാണ് പുതിയ േപ്രാട്ടോകോൾ. തികച്ചും േപ്രാത്സഹനജനകമാണീ നടപടി. 

കോവിഡ്–19 സ്​ഥിരീകരിച്ച് 10 ദിവസം കഴിയുമ്പോഴേക്ക് രോഗിക്ക് മറ്റുള്ളവരിൽ രോഗം പടർത്താനുള്ള സാധ്യതയും ഇല്ലാതാകുന്നതിനാൽ ഇത് സുരക്ഷിതമാണ്​. മറ്റു രാജ്യങ്ങളിൽ ഇത്​ 10 ദിവസമാണ്​. എന്നാൽ ഖത്തറിൽ 14 ദിവസമാക്കിയിട്ടുണ്ട്​. പുതിയ േപ്രാട്ടോകോൾ പ്രകാരം 14 ദിവസം കഴിഞ്ഞിട്ടും രോഗലക്ഷണങ്ങൾ കാണിക്കാത്ത രോഗികളെ ആശുപത്രികളിൽ നിന്നും ഡിസ്​ചാർജ് ചെയ്ത് തുടങ്ങിയിട്ടുണ്ട്.എന്നാൽ ആശുപത്രിയിൽ നിന്നും ഡിസ്​ചാർജ് ചെയ്താലും വീടുകളിലും താമസകേന്ദ്രങ്ങളിലും 14 ദിവസത്തെ സമ്പർക്ക വിലക്ക് രോഗികൾക്ക് നിർദേശിക്കപ്പെടുന്നുണ്ട്. 

ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാൻ രോഗികൾ ബാധ്യസ്​ ഥരാണ്. ഇഹ്തിറാസ്​ ആപ്പ് ഫോണിൽ ഇൻസ്​റ്റാൾ ചെയ്യുകയും ചെയ്യണം. അതേസമയം, പൂർണമായും മെഡിക്കൽ സഹായം ആവശ്യമില്ലാത്ത രോഗികൾക്ക് മാത്രമേ േപ്രാട്ടോകോൾ ബാധകമാകുകയുള്ളൂ. ആരോഗ്യനില മോശമായ രോഗികളെ പൂർണമായും രോഗം ഭേദമായ ശേഷം മാത്രമേ ആശുപത്രിയിൽ നിന്നും ഡിസ്​ചാർജ് ചെയ്യുകയുള്ളൂ.
നേരത്തെ, 14 ദിവസത്തിന് ശേഷവും നിരവധി രോഗികളാണ് കോവിഡ്–19 പോസിറ്റീവ് എന്ന കാരണത്താൽ ആശുപത്രികളിലും മറ്റു കേന്ദ്രങ്ങളിലും കഴിഞ്ഞിരുന്നത്. ഡിസ്​ചാർജ് നൽകുന്നതിന് രണ്ട് നെഗറ്റീവ് പി.സി.ആർ ടെസ്​ റ്റുകളും ആവശ്യമായിരുന്നു. പുതിയ േപ്രാട്ടോകോൾ പ്രകാരം രോഗികൾക്ക് പെട്ടെന്ന് തന്നെ വീടുകളിലേക്ക് മടങ്ങാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story