Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ പുതിയ...

ഖത്തറിൽ പുതിയ രോഗികളേക്കാൾ കൂടുതൽ രോഗമുക്​തർ

text_fields
bookmark_border
ഖത്തറിൽ പുതിയ രോഗികളേക്കാൾ കൂടുതൽ രോഗമുക്​തർ
cancel

ദോഹ: ഖത്തറിൽ നിന്ന്​ ആശ്വാസവാർത്ത. പുതിയ കോവിഡ്​ രോഗികളുടെ എണ്ണം പുതുതായി രോഗംമാറിയവരുടെ എണ്ണത്തേക്കാൾ കുറഞ്ഞു. ഇതാദ്യമായാണ്​ ഇത്തരത്തിലുള്ള സ്​ഥിതിവിശേഷം. രാജ്യത്ത്​ 24 മണിക്കൂറിനിടെയുള്ള പുതിയരോഗികൾ 1967 ആണ്​. എന്നാൽ 24 മണിക്കൂറിനിടെ രോഗംമാറിയവർ 2116 ആയി ഉയരുകയും ചെയ്​തു. കോവിഡ്​ പ്രതിസന്ധി തുടങ്ങിയതിന്​ ശേഷം ദിനേനയുള്ള കണക്കുകൾ പ്രകാരം രോഗികൾ എല്ലാദിവസവും കൂടുതലും രോഗമുക്​തർ കുറവും ആയിരുന്നു. എന്നാൽ വ്യാഴാഴ്​ച പുതിയരോഗമുക്​തരുടെ എണ്ണത്തേക്കാൾ കുറവാണ്​ പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം​. 

വൈറസ്​ബാധ അതിൻെറ ഏറ്റവും ഉയർന്ന നിലയിലുള്ള രാജ്യമെന്ന നിലയിൽ ഇത്​ ആശ്വാസകരമാണ്​. രോഗികൾ കൂടുന്ന സ്​ഥിതി മാറി രോഗമുക്​തരുടെ എണ്ണം കൂടുന്ന അവസ്​ഥ വരുമെന്നും പൊതുജനാരോഗ്യമന്ത്രാലയം മുമ്പ്​ അറിയിച്ചിരുന്നു. അതേസമയം രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ചികിൽസയിലായിരുന്ന മൂന്നുപേർ കൂടി വ്യാഴാഴ്​ച മരിച്ചു. ഇതോടെ ആകെ മരണം 33 ആയി. 81ഉം 50ഉം 25ഉം വയസുള്ളവരാണ്​ വ്യാഴാഴ്​ച മരിച്ചത്​. ഇവർ മറ്റ്​ ദീർഘകാല അസുഖങ്ങൾ ഉള്ളവരായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5853 പേരെയാണ്​ പരിശോധന നടത്തിയിരിക്കുന്നത്​. ആകെ രോഗം മാറിയവരുടെ എണ്ണം 15399 ആയി. നിലവിലുള്ള ആകെ രോഗികൾ 35482 ആണ്​. ഇതിൽ 1608 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. 214 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവർ വിവിധ സമ്പർക്കവിലക്ക്​ കേന്ദ്രങ്ങളിലാണ്​. ആകെ 207033 പേരെ പരിശോധിച്ചപ്പോൾ 50914 പേരിലാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചിരിക്കുന്നത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story