Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ എയർവേസിൽ ക്യാബിൻ...

ഖത്തർ എയർവേസിൽ ക്യാബിൻ ക്രൂവിന്​ പി.പി.ഇ സ്യൂട്ട് നിർബന്ധം

text_fields
bookmark_border
ഖത്തർ എയർവേസിൽ ക്യാബിൻ ക്രൂവിന്​ പി.പി.ഇ സ്യൂട്ട് നിർബന്ധം
cancel
camera_alt????? ???????? ??????? ???? ?????????? ??.??.? ?????????

ദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വിമാനത്തിനുള്ളിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കി ഖത്തർ എയർവേസ്​​. 
വിമാനത്തിനുള്ളിലായിരിക്കുമ്പോഴും ക്യാബിൻ ക്രൂ അംഗങ്ങൾ നിർബന്ധമായും പി.പി.ഇ കിറ്റ് (പേഴ്സണൽ െപ്രാട്ടക്ടീവ് എക്യുപ്മ​െൻറ്) ധരിക്കണമെന്ന് ഖത്തർ എയർവേസ്​ നിർദേശം നൽകിക്കഴിഞ്ഞു. യാത്രക്കാർക്കും വിമാനത്തിലെ ജീവനക്കാർക്കും ഇടയിലെ സമ്പർക്കം പരമാവധി കുറക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് തന്നെ ജീവനക്കാരും ക്രൂ അംഗങ്ങളും മാസ്​കുകളും കൈയുറകളും ധരിച്ചാണ് വിമാനത്തിനുള്ളിൽ ജോലിയിലേർപ്പെട്ടിരുന്നത്.

എന്നാൽ അധികൃതരുടെ നിർദേശപ്രകാരം കൈയുറകൾക്കും മാസ്​കിനും പുറമേ ഇനി മുതൽ യൂണിഫോമിന് മുകളിൽ ക്രൂ അംഗങ്ങൾ നിർബന്ധമായും പി.പി.ഇ സ്യൂട്ട് ധരിക്കണം. മെയ് 25 മുതൽ യാത്രക്കാർ നിർബന്ധമായും മാസ്​ക് ധരിച്ചിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ബിസിനസ്​ ക്ലാസുകളിൽ നേരത്തെ നടപ്പാക്കിയിരുന്ന ടേബിളിൽ വിളമ്പുന്ന രീതി ഒഴിവാക്കി േട്രകളിലായിരിക്കും ഇനി മുതൽ ഭക്ഷണം നൽകുക. കത്തി, സ്​പൂൺ മുതലായവ സുരക്ഷിതമായി റാപ്പ് ചെയ്യും. യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള സമ്പർക്കം പരമാവധി കുറച്ച് ഇരുവിഭാഗത്തി​െൻറയും സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ബിസിനസ്​ ക്ലാസുകളിലും ഇകണോമി ക്ലാസുകളിലും ഗലേകളിൽ ഹാൻഡ് സാനിറ്റൈസറുകളും ഇനിയുണ്ടാകും. 

വിമാനത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തിയായിരിക്കും യാത്ര. ബിസിനസ്​ ക്ലാസുകളിലെ ക്യൂ സ്യൂട്ടുകൾ പൂർണമായും മറച്ച് ആവശ്യമെങ്കിൽ യാത്രക്കാരന് സമ്പർക്കം കുറക്കുന്നതിന് ഡു നോട്ട് ഡിസ്​റ്റർബ് ഒപ്ഷനും തെരഞ്ഞെടുക്കാം. യാത്രക്കാരുടെയും ക്യാബിൻ ക്രൂ ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമായാണ് അധിക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതെന്ന് സി.ഇ.ഒ അക്ബർ അൽ ബാകിർ വ്യക്തമാക്കി. അന്താരാഷ്​ട്ര  തലത്തിൽ തന്നെ ഏറ്റവും മികച്ച ശുചിത്വ മാനദണ്ഡങ്ങളും ക്രമീകരണങ്ങളുമാണ് ഖത്തർ എയർവേസ്​​ വിമാനങ്ങളിൽ ഉപയോഗിക്കുന്നതെന്നും അക്ബർ അൽ ബാകിർ സൂചിപ്പിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story