ദേശീയ മേൽവിലാസം: ഗാർഹിക തൊഴിലാളികൾക്ക് തൊഴിലുടമയെ അധികാരപ്പെടുത്താം
text_fieldsദോഹ: ദേശീയ മേൽവിലാസം രജിസ്റ്റർ ചെയ്യുന്നതിന് ഗാർഹിക തൊഴിലാളികൾക്ക് തങ്ങളുടെ തൊഴിലുടമയെ അധികാരപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന് ഗാർഹിക തൊഴിലാളികൾക്കുള്ള പ്രത്യേക ഫോറം പൂരിപ്പിച്ച് ഗാർഹിക തൊഴിലാളി ഒപ്പുവെച്ച ശേഷമാണ് ബന്ധപ്പെട്ട അതോറിറ്റിയിൽ സമർപ്പിക്കുന്നതിനായി തൊഴിലുടമയെ അധികാരപ്പെടുത്തേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. താമസിക്കുന്ന സ്ഥലത്തെ വിലാസം, മൊബൈൽ-ലാൻഡ്ലൈൻ നമ്പർ, ഇ-മെയിൽ, തൊഴിൽ സ്ഥലത്തെ വിലാസം എന്നിവ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. ജനുവരി 27നാണ് ദേശീയ മേൽവിലാസ നിയമം പ്രാബല്യത്തിൽ വന്നത്. 2020 ജൂലൈ 26 വരെ രജിസ്േട്രഷൻ പ്രക്രിയ തുടരും.
ഓരോ വ്യക്തിയും കൃത്യമായ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയാൽ 10,000 റിയാൽ പിഴ ചുമത്തുമെന്നും നിയമം അനുശാസിക്കുന്നു. കൂടാതെ ആറു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിലും 10,000 റിയാൽ പിഴ അടക്കേണ്ടിവരും. കോടതിയിലെത്തുംമുമ്പ് 5000 റിയാൽ ബന്ധപ്പെട്ട അതോറിറ്റിയിൽ അടച്ചാൽ കേസ് ഒത്തുതീർപ്പിലെത്താം. ഇതുവരെയായി 10 ലക്ഷത്തിലധികം പേർ ദേശീയ മേൽവിലാസം രജിസ്റ്റർ ചെയ്തതായി ആഭ്യന്തരമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, നീതിന്യായ മന്ത്രാലയം, സുപ്രീം ജുഡീഷ്യറി കൗൺസിൽ, പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി തുടങ്ങിയ മന്ത്രാലയങ്ങളും സ്ഥാപനങ്ങളുമുൾപ്പെടെയുള്ളവക്ക് ദേശീയ മേൽവിലാസ രജിസ്േട്രഷൻ വലിയ സഹായമാണ്.
തൊഴിലാളികളും ജീവനക്കാരും ദേശീയ മേൽവിലാസം രജിസ്േട്രഷൻ ചെയ്തുവെന്നത് രാജ്യത്തെ പൊതു-സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്ന് നേരത്തേ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതുവരെ ചെയ്യാത്തവരെ ജൂലൈ 26ന് മുമ്പ് രജിസ്റ്റർ ചെയ്യിക്കണം. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും എച്ച്.ആർ വിഭാഗങ്ങളും അഡ്മിനിസ്േട്രറ്റിവ് മാനേജർമാരും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധപുലർത്തണം.
മേൽവിലാസ രജിസ്ട്രേഷന് മെട്രാഷ് 2 സ്മാർട്ട് ഫോൺ ആപ്ലിക്കേഷനോ മന്ത്രാലയത്തിെൻറ വെബ്സൈറ്റോ ഉപയോഗപ്പെടുത്താം. ഓരോരുത്തരുടെയും ഖത്തറിലെ താമസസ്ഥലത്തെ വിലാസം, ലാൻഡ്ലൈൻ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ അഡ്രസ്, തൊഴിൽ സ്ഥലത്തെ വിവരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ദേശീയ മേൽവിലാസ വിവരങ്ങൾ.
മേൽവിലാസ നിയമപ്രകാരം രാജ്യത്തെ പൗരന്മാരും താമസക്കാരും മന്ത്രാലയം ആവശ്യെപ്പടുന്ന വിവരങ്ങൾ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. 2017ലെ 24ാം നമ്പര്‍ ദേശീയ മേല്‍വിലാസ നിയമമാണ് നടപ്പാക്കുന്നത്. രാജ്യത്തിെൻറ സാമൂഹിക-സാമ്പത്തിക വികസനങ്ങള്‍ക്ക് പിന്തുണ നല്കാന് നിയമം വലിയ പങ്കുവഹിക്കും. ഒരേസമയം സർക്കാറിനും ജനങ്ങൾക്കും ഇത് ഏറെ നല്ലതാണ്. ഭരണനിർവഹണ രംഗത്തെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ നിയമത്തിലൂടെ കഴിയും. നിയമപ്രകാരം നൽകുന്ന വിലാസമായിരിക്കും വിവിധ സർക്കാർതല നടപടികൾക്കായി ഉപയോഗിക്കുക. പൗരന്മാര്, പ്രവാസികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവരെല്ലാം തങ്ങളുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇത്തരത്തിൽ രജിസ്റ്റര്‍ ചെയ്യണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.