ദുഖാൻ–അൽ ശഹാനിയയിൽ പുതിയ ഫീൽഡ് ആശുപത്രി തുറന്നു
text_fieldsദോഹ: ഖത്തറിൽ 504 രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാൻ കഴിയുന്ന പുതിയ ഫീൽഡ് ആശുപത്രി കൂടി തുറന്നു പ്രവർത്തനമാരംഭിച്ചു. അൽ ശഹാനിയ–ദുഖാൻ റോഡിന് സമീപം ലിബ്സിയർ ഫീൽഡ് ആശുപത്രിയാണ് നിലവിലെ ഫീൽഡ് ആശുപത്രികൾക്ക് പിന്തുണ നൽകുന്നതിെൻറ ഭാഗമായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
മൂന്ന് കെട്ടിടങ്ങളിലായി ബാത്ത് റൂം സൗകര്യമുള്ള 504 സിംഗിൾ റൂമുകളാണ് ആശുപത്രിക്കുള്ളത്. പ്രധാനമായും രാജ്യത്തെ വിദേശികളുടെ ചികിത്സക്കായി നിർമിച്ച ആശുപത്രിയിൽ നിലവിൽ നൂറോളം രോഗികൾ ചികിത്സയിലുണ്ടെന്നും രോഗമുക്തരായിക്കൊണ്ടിരിക്കുകയാണെന്നും ആശുപത്രിയിലെ ക്ലിനിക്കൽ ലീഡ് ഡോ. അബ്ദുല്ല റഷീദ് അൽ നഈമി പറഞ്ഞു.
പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറയും പ്രതിരോധ മന്ത്രാലയത്തിെൻറയും സംയുക്ത സഹകരണത്തോടെ പ്രവർത്തിക്കുന്ന ആശുപത്രിയിൽ 20 ഡോക്ടർമാരടക്കം 70 മെഡിക്കൽ ജീവനക്കാരാണുള്ളത്. അടുത്തിടെ ഖത്തറിൽ പ്രവർത്തനമാരംഭിച്ച രണ്ടാമത്തെ ഫീൽഡ് ആശുപത്രിയാണ് ലിബ്സിയർ ഫീൽഡ് ആശുപത്രി. ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികൾക്കായി ദിവസങ്ങൾക്ക് മുമ്പ് 200 കിടക്കകൾ സഹിതമുള്ള ഫീൽഡ് ആശുപത്രി ആരോഗ്യ മന്ത്രാലയം പ്രവർത്തനമാരംഭിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.