Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരണ്ടാം വിമാനം പുലർച്ചെ...

രണ്ടാം വിമാനം പുലർച്ചെ തിരുവനന്തപുരത്ത്​

text_fields
bookmark_border
രണ്ടാം വിമാനം പുലർച്ചെ തിരുവനന്തപുരത്ത്​
cancel

ദോഹ: ഖത്തറിൽ നിന്ന്​ കേരളത്തിലേക്കുള്ള രണ്ടാമത്തെ വിമാനം ബുധനാഴ്​ച പുലർച്ചെ ​തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. എയർഇന്ത്യയുടെ IX 374 വിമാനം ചൊവ്വാഴ്​ച ​ൈവകീട്ട്​ ആറിനു ശേഷമാണ്​ ദോഹയിൽ നിന്ന്​ പുറപ്പെട്ടത്​. 4.30ന്​ പുറപ്പെടേണ്ടിയിരുന്ന വിമാനം​ ഏറെ വൈകുകയായിരുന്നു. 
കോവിഡ്​ പശ്ചാത്തലത്തിൽ ഖത്തറിൽ നിന്ന്​ മടങ്ങാനാഗ്രഹിക്കുന്ന 85 പുരുഷൻമാരും ഗർഭിണികളടക്കം 96 സ്​ത്രീകളടക്കമുള്ള 181 യാത്രക്കാരാണ്​ വിമാനത്തിലുള്ളത്​​.

ഇതിൽ 20 പേർ കുട്ടികളാണ്​. ഞായറാഴ്​ച പോകേണ്ടിയിരുന്ന ഈ വിമാനം സാ​ങ്കേതിക തടസങ്ങളാൽ റദ്ദാക്കുകയായിരുന്നുവെന്നാണ്​ ഇന്ത്യൻ എംബസി അറിയിച്ചത്. എന്നാൽ പൗരൻമാരെ ടിക്കറ്റ്​ ചാർജ്​ അടക്കം വാങ്ങിയാണ്​ കൊണ്ടുപോകുന്നത്​ എന്നതുമായി ബന്ധപ്പെട്ട്​ ഖത്തർ സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. 

ഞായറാഴ്​ച എംബസി അധികൃതർ ആരും വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. വിമാനം മുടങ്ങയതിൻെറ കാരണം പോലും കൈമാറാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ ചൊവ്വാഴ്​ച എംബസി അധികൃതരും ഐ.സി.ബി.എഫ്​ അധികൃതരും വിമാനത്താവളത്തിൽ എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനാൽ യാത്രക്കാരിൽ നിന്ന്​ പരാതികൾ ഉണ്ടായതുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story