ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ വിമാനടിക്കറ്റ്
text_fieldsദോഹ: കോവിഡ്–19 രോഗബാധിതർക്കായി ജീവിതം സമർപ്പിച്ച ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ വിമാന ടിക്കറ്റ് സമ്മാനവുമായി ലോകത്തിലെ മുൻനിര എയർലൈനായ ഖത്തർ എയർവേസ്. ലോകനഴ്സസ് ദിനത്തിനോടനുബന്ധിച്ചാണ് ഖത്തറിൻെറ സമ്മാനം. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10000 ആരോഗ്യ പ്രവർത്തകർക്കാണ് സൗജന്യ ടിക്കറ്റ് നൽകുക. ഖത്തർ എയർവേസ് നൽകുന്ന ടിക്കറ്റുകൾക്കായി മേയ് 12ന് ദോഹ സമയം പുലർച്ചെ 1 മുതൽ മെയ് 18 അർധരാത്രി 11.59 വരെ രജിസ്റ്റർ ചെയ്യാം.
ആഗോളതലത്തിൽ ഡോക്ടർമാർ, മെഡിക്കൽ പ്രാക്ടീഷ്യണർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻമാർ, ക്ലിനിക്കൽ ഗവേഷകർ എന്നിവരെല്ലാം സൗജന്യ ടിക്കറ്റിന് യോഗ്യരായിരിക്കും. സൗജന്യ ടിക്കറ്റ് ലഭിക്കുന്നതിനായി ഖത്തർ എയർവേസിെൻറ https://www.qatarairways.com/en/offers/thankyoumedics.html എന്ന പോർട്ടൽ സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതോടെ ഉപഭോക്താവിന് സൗജന്യ ടിക്കറ്റിനായുള്ള പ്രമോഷൻ കോഡ് ലഭിക്കും.
ഇത് ഉപയോഗിച്ച് എകണോമി ക്ലാസിൽ രണ്ട് റിട്ടേൺ ടിക്കറ്റ് വരെ ഒരാൾക്ക് കരസ്ഥമാക്കാം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്നയടിസ്ഥാനത്തിലാണ് ടിക്കറ്റ്. അപേക്ഷകൾ എളുപ്പമാക്കുന്നതിെൻറയും സുതാര്യമാക്കുന്നതിെൻറയും ഭാഗമായി ഓരോ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ദിവസേന നിശ്ചിത ടിക്കറ്റുകളാണ് നൽകുന്നത്.
ഖത്തർ എയർവേസ്നൽകുന്ന പ്രമോഷൻ കോഡ് ഉപയോഗിച്ച് 2020 നവംബർ 26ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്യണം. 2020 ഡിസംബർ 10 ന് മുമ്പായി യാത്ര ചെയ്തിരിക്കണം. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് ലോകത്തിെൻറ ഏത് ഭാഗത്തേക്കും യാത്ര ചെയ്യാൻ സാധിക്കും. കൂടാതെ സൗജന്യമായി തന്നെ യാത്രതിയ്യതി മാറ്റാനും സാധിക്കും. എന്നാൽ വിമാനത്താവള നികുതി യാത്രക്കാർ നൽകേണ്ടി വരും. സൗജന്യ ടിക്കറ്റിനോടൊപ്പം ഖത്തർ ഡ്യൂട്ടി ഫ്രീ ശാഖകളിൽ നിന്നും 35 ശതമാനം ഇളവ് ലഭിക്കുന്നതിനുള്ള കൂപ്പണും ആരോഗ്യ പ്രവർത്തകർക്ക് ലഭിക്കും. ഡിസംബർ 31വരെയാണ് ഇതിെൻറ കാലാവധി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.