Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊ​ഴി​ലാ​ളി​ക​ളും...

തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രും  നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം 

text_fields
bookmark_border
തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രും  നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം 
cancel

ദോ​ഹ: തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രും ദേ​ശീ​യ മേ​ൽ​വി​ലാ​സം ര​ജി​സ്​​റ്റ​ർ ചെ​യ്തെ​ന്ന്​ രാ​ജ്യ​ത്തെ പൊ​തു-​സ്വ​കാ​ര്യ ക​മ്പ​നി​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തു​വ​രെ ചെ​യ്യാ​ത്ത​വ​ർ ജൂ​ലൈ 26ന് ​മു​മ്പ് ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ക​മ്പ​നി​ക​ളു​ടെ​യും സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും എ​ച്ച്.​ആ​ർ വി​ഭാ​ഗ​ങ്ങ​ളും അ​ഡ്മി​നി​സ്​േ​ട്ര​റ്റി​വ് മാ​നേ​ജ​ർ​മാ​രും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണം. ഇ​തു​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​വ​രെ അ​തി​ന് േപ്ര​രി​പ്പി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.മേ​ൽ​വി​ലാ​സ ര​ജി​സ്​േ​ട്ര​ഷ​ന് മെ​ട്രാ​ഷ് 2 സ്​​മാ​ർ​ട്ട് ഫോ​ൺ ആ​പ്ലി​ക്കേ​ഷ​നോ മ​ന്ത്രാ​ല​യ​ത്തി​​െൻറ വെ​ബ്സൈ​റ്റോ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

നി​ശ്ചി​ത തീ​യ​തി​ക്ക​കം ര​ജി​സ്​​റ്റ​ർ ചെ​യ്തി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.ഇ​തു​വ​രെ ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ് ദേ​ശീ​യ മേ​ൽ​വി​ലാ​സം ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. ഈ ​വ​ർ​ഷം ജ​നു​വ​രി 27നാ​ണ് ദേ​ശീ​യ മേ​ൽ​വി​ലാ​സ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. ജ​നു​വ​രി 27 മു​ത​ൽ ജൂ​ലൈ 26 വ​രെ​യാ​ണ് ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​നു​വ​ദി​ച്ച സ​മ​യം. മേ​ൽ​വി​ലാ​സ​ത്തി​ൽ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി​രി​ക്ക​ണ​മെ​ന്നും തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ൽ 10,000 റി​യാ​ൽ പി​ഴ ചു​മ​ത്തു​മെ​ന്നും നി​യ​മം അ​നു​ശാ​സി​ക്കു​ന്നു​ണ്ട്. 

ആ​റ് മാ​സ​ത്തി​നി​ടെ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ കോ​ട​തി​യി​ലെ​ത്തും മു​മ്പ് കേ​സി​ൽ നി​ന്നൊ​ഴി​വാ​ക​ണ​മെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക്ക് മു​മ്പാ​കെ 5000 റി​യാ​ൽ പി​ഴ അ​ട​ക്ക​ണം.ഓ​രോ​രു​ത്ത​രു​ടെ​യും ഖ​ത്ത​റി​ലെ താ​മ​സ​സ്​​ഥ​ല​ത്തെ വി​ലാ​സം, ലാ​ൻ​ഡ്​​ലൈ​ൻ ന​മ്പ​ർ, മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ അ​ഡ്ര​സ്, തൊ​ഴി​ൽ സ്​​ഥ​ല​ത്തെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ദേ​ശീ​യ മേ​ൽ​വി​ലാ​സ വി​വ​ര​ങ്ങ​ൾ.മേ​ൽ​വി​ലാ​സ നി​യ​മ​പ്ര​കാ​രം രാ​ജ്യ​ത്തെ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും മ​ന്ത്രാ​ല​യം ആ​വ​ശ്യ​െ​പ്പ​ടു​ന്ന വി​വ​ര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ൽ നി​ർ​ബ​ന്ധ​മാ​ണ്. 2017ലെ 24ാം ​​ന​​മ്പ​​ര്‍ ദേ​​ശീ​​യ മേ​​ല്‍വി​​ലാ​​സ നി​​യ​​മ​മാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്.

രാ​​ജ്യ​​ത്തി​​​​െൻറ സാ​​മൂ​​ഹി​​ക-​സാ​​മ്പ​​ത്തി​​ക വി​​ക​​സ​​ന​​ങ്ങ​​ള്‍ക്ക് നി​​യ​​മം പി​​ന്തു​​ണ ന​​ല്‍കും. ഒ​രേ​സ​മ​യം, സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കും ഗു​ണ​ക​ര​മാ​ണി​ത്. ഭ​ര​ണ​നി​ർ​വ​ഹ​ണ രം​ഗ​ത്തെ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ നി​യ​മ​ത്തി​ലൂ​ടെ ക​ഴി​യും. നി​യ​മ​പ്ര​കാ​രം ന​ൽ​കു​ന്ന വി​ലാ​സ​മാ​യി​രി​ക്കും വി​വി​ധ സ​ർ​ക്കാ​ർ ത​ല ന​ട​പ​ടി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക. പൗ​​ര​​ന്മാ​​ര്‍, പ്ര​​വാ​​സി​​ക​​ള്‍, സ്ഥാ​​പ​​ന​​ങ്ങ​​ള്‍, ക​​മ്പ​​നി​​ക​​ള്‍ എ​​ന്നി​​വ​​ക്കെ​​ല്ലാം ത​​ങ്ങ​​ളു​​ടെ വി​​ലാ​​സം ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള വി​​വ​​ര​​ങ്ങ​​ള്‍ ഇ​ത്ത​ര​ത്തി​ൽ ര​ജി​​സ്​​റ്റ​​ര്‍ ചെ​​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story