Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജി.സി.സി ​െഎക്യം...

ജി.സി.സി ​െഎക്യം രാജ്യങ്ങളുടെ പരമാധികാരത്തിലൂടെ മാത്രം

text_fields
bookmark_border
ജി.സി.സി ​െഎക്യം രാജ്യങ്ങളുടെ പരമാധികാരത്തിലൂടെ മാത്രം
cancel
camera_alt?????????????????? ?????????? ???????????? ???? ???????? ??? ???????????? ??????

ദോഹ: ജി.സി.സി രാജ്യങ്ങളുമായുള്ള ഖത്തറി​െൻറ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ മാനിച്ചു കൊണ്ട് മാത്രമേ ജി.സി.സിയുടെ ഐക്യം സാധ്യമാകൂ​െവന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനി പറഞ്ഞു. അമേരിക്കയിലെ ഒരു സർവകലാശാല സംഘടിപ്പിച്ച പരിപാടിയിൽ വീഡിയോ കോൺഫറൻസ്​ വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കുമിടയിൽ തുല്യതയും സമത്വവും പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഖത്തറിനെതിരെ അന്യായ ഉപരോധം ഏർപ്പെടുത്തിയ അയൽരാജ്യങ്ങളടക്കമുള്ളവരോട് അവരുടെ രീതിയിൽ പ്രതികരിക്കാൻ ഖത്തറി​െൻറ സംസ്​കാരം അനുവദിക്കുന്നില്ല. അടിസ്​ഥാനരഹിതമായ ആരോപണങ്ങൾക്കും കെട്ടുകഥകൾക്കും മീതെയാണ് ഖത്തറിനെതിരായ ഉപരോധം ഏർപ്പെടുത്തിയത്​. ഇതിൽ അന്താരാഷ്​ട്രസമൂഹത്തിന് നല്ല അവബോധമുണ്ട്​. ഖത്തറിനെതിരായ ആരോപണങ്ങളൊന്നും ഇതുവരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഈ വിഷയം അന്താരാഷ്ട്ര സമൂഹത്തിന് ബോധ്യമുണ്ടെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കൂട്ടിച്ചേർത്തു.

ഉപരോധത്തി​െൻറ ആദ്യ ദിനം മുതൽ തന്നെ ഖത്തറി​െൻറ നിലപാട് അമീർ ശൈഖ് തമീംബിൻ ഹമദ് ആൽഥാനി ലോകത്തിന് മുന്നിൽ വ്യക്തമാക്കിയതാണ്​. ഉപരോധ രാജ്യങ്ങൾ ഖത്തറിനോട് പെരുമാറുന്ന രീതിയിൽ പ്രതികരിക്കാത്തത് ഖത്തറി​െൻറ മര്യാദയും സംസ്​കാരവും പൈതൃകവും അതിനനുവദിക്കാത്തതുകൊണ്ടാണ്​.
അന്താരാഷ്​ട്ര സമൂഹത്തോട് പ്രതിബദ്ധതയുള്ളവരെന്ന നിലക്ക് ഉപരോധ രാഷ്​ട്രങ്ങളോട് പ്രതികരിക്കുന്നതിന് ഖത്തറിന് അതി​െൻറ സംസ്​കാരവും മൂല്യങ്ങളും പിൻപറ്റിയേ തീരൂ. അതിനാൽ അവർ ഖത്തറിനെതിരായി ഉപരോധവും ബഹിഷ്കരണവും ഏർപ്പെടുത്തിയപ്പോൾ അതേ രീതിയിൽ തിരിച്ചടിക്കാൻ ഖത്തർ മുതിർന്നിട്ടില്ല. ഉപരോധത്തെ തുടർന്ന് ഖത്തറിലേക്കുള്ള ഭക്ഷ്യ, ധാന്യങ്ങളുടെയും മരുന്നുകളുടെ വിതരണം കൂടിയാണ് തടയപ്പെട്ടതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

രാജ്യത്തി​െൻറ പരമാധികാരം അടിയറ വെക്കാത്ത ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ കഴിയൂ. ഭാവിയിലുണ്ടാകുന്ന ഏത് കരാറുകളിലും പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തി​െൻറയും രാജ്യത്തെ കുട്ടികളുടെയും സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്​. 
ഖത്തറും മറ്റു രാജ്യങ്ങളും തമ്മിലുണ്ടാകുന്ന അഭിപ്രായഭിന്നതകളിലും സംഘർഷങ്ങളിലും കുട്ടികൾ ബലിയാടാകാൻ പാടില്ലെന്നും ആവശ്യപ്പെട്ടു. ഇത് ഖത്തറി​െൻറ മാത്രം താൽപര്യമല്ല. മേഖലയിലെ മുഴുവൻ രാജ്യങ്ങളുടെയും താൽപര്യവും ഇതാണെന്നും ഓരോ രാജ്യത്തിനും മറ്റു രാജ്യങ്ങളുമായുള്ള ഉത്തരവാദിത്തങ്ങൾ പുതിയ കരാറിൽ തീർത്തും വ്യക്തമാക്കിയിരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story