ഒറ്റദിവസത്തിൽ 254 പേർക്കുകൂടി രോഗമുക്തി; ആകെ രോഗമുക്തർ 2753
text_fieldsദോഹ: രാജ്യത്ത് കോവിഡ് രോഗം സുഖപ്പെടുന്നവരുടെ എണ്ണം ദിനേന കൂടി വരുന്നു. ശനിയാഴ്ച മാത്രം 254 പേർക്കുകൂടി രോഗമുക്തിയുണ്ടായിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തർ 2753 ആയി. കോവിഡ് രോഗം ബാധിച്ച് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 14 ആയി. 54വയസുകാരനായ പ്രവാസിയാണ് മരിച്ചത്. തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലായിരുന്ന ഇദ്ദേഹത്തിന് മറ്റ് ദീർഘകാല അസുഖങ്ങളുമുണ്ടായിരുന്നു. മുമ്പ് ഒരു സ്വദേശിയും 12 പ്രവാസികളും മരിച്ചിരുന്നു. ഞായറാഴ്ച 1189 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
254 പേർക്കുകൂടി രോഗമുക്തിയുണ്ടായി. ആകെ രോഗം ഭേദമായവർ 2753 ആയിട്ടുണ്ട്. ആകെ 127769 പേർക്ക് പരിശോധന നടത്തിയപ്പോൾ 22520 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്. രാജ്യത്തെ പ്രവാസി തൊഴിലാളികളിലാണ് നിലവിൽ കൂടുതലായി രോഗം സ്ഥിരീകരിക്കുന്നത്. നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗബാധയുണ്ടാകുന്നത്. കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തിയത് വഴിയാണ് സ്വദേശികൾക്ക് കൂടുതലും രോഗബാധയുണ്ടാവുന്നത്. പുതിയ രോഗികളെയെല്ലാം സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
അനിവാര്യമായ കാരണങ്ങളില്ലാതെ ആരും പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ സുരക്ഷിതമായി കഴിയണമെന്നും പുറത്തിറങ്ങുന്നവർ മതിയായ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു. രോഗബാധയുമായി ബന്ധപ്പെട്ട് മന്ത്രാലയം നടത്തുന്ന േട്രസിംഗും ട്രാക്കിംഗുമാണ് രോഗികളുടെ എണ്ണത്തിൽ വർധനവിെൻറ പ്രധാന കാരണം. രോഗികളുമായി സമ്പർക്കം പുലർത്തിയവരെന്ന് സ്ഥിരീകരിക്കപ്പെട്ടവരിലും വിവിധ സ്ഥലങ്ങളിലായി ആളുകളിൽ ക്രമരഹിതമായും മന്ത്രാലയം പരിശോധന നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
