കുടുംബങ്ങൾക്കായുള്ള താമസ മേഖലകളിൽ തൊഴിലാളികൾ പാടില്ല
text_fieldsദോഹ: കുടുംബങ്ങളുടെ പാർപ്പിട മേഖലകളിൽ തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ വിലക്കിക്കൊണ്ടുള്ള പ്രമേയം പുറത്തിറക്കി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം.കുടുംബങ്ങൾക്കായുള്ള പാർപ്പിട/താമസ കേന്ദ്രങ്ങളിൽ തൊഴിലാളികളുടെ താമസം പാടില്ല. ഇത്തരം കേന്ദ്രങ്ങളിലെ താമസ ഇടങ്ങളിൽ ഒരിടത്ത് അഞ്ചിൽ കൂടുതൽ തൊഴിലാളികൾ താമസിക്കുന്നത് നിയമവിരുദ്ധമാണ്. 2020ലെ 105ാം നമ്പർ മന്ത്രാലയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കുടുംബങ്ങളുടെ താമസകേന്ദ്രങ്ങളിൽ തൊഴിലാളികൾ താമസിക്കുന്നത് നിരുത്സാഹപ്പെടുത്തിയും വിലക്കിയുമുള്ള 2010ലെ 15ാം നമ്പർ നിയമത്തിെൻറ പിൻബലത്തോടെയാണ് മന്ത്രാലയം പ്രമേയം പാസാക്കിയിരിക്കുന്നത്. നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്തുള്ള 2019ലെ 22ാം നമ്പർ നിയമത്തിന് കഴിഞ്ഞ വർഷം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകിയിരുന്നു.
നിയമലംഘകർക്ക് ആറ് മാസം വരെ തടവും 50000 മുതൽ 100000 വരെ റിയാൽ പിഴയും നിയമം അനുശാസിക്കുന്നു.
അതേസമയം, മന്ത്രാലയ പ്രമേയത്തിൽ നിന്നും വനിതാ തൊഴിലാളികളും വീടുകളിലെ ഗാർഹിക തൊഴിലാളികളും പുറത്താണ്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തും ഒരു വീടിൽ അഞ്ചിൽ കൂടുതൽ തൊഴിലാളികൾ താമസിക്കുന്നത് വിലക്കിക്കൊണ്ടുമാണ് മന്ത്രാലയം പ്രമേയം പുറത്തിറക്കിയിരിക്കുന്നത്. തൊഴിലാളികളുടെ പാർപ്പിട കേന്ദ്രങ്ങൾക്ക് വേണ്ട ഘടകങ്ങൾ ഇല്ലാത്ത താമസ കേന്ദ്രങ്ങൾ നിരുത്സാഹപ്പെടുത്തും. മന്ത്രാലയത്തി െൻറ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പരിധിയിൽ കൂടുതൽ തൊഴിലാളികൾ താമസിക്കുന്നത് പിടിക്കപ്പെട്ടാൽ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.