പെരുന്നാളിനുള്ളിൽ കോവിഡ്–19 നിയന്ത്രണത്തിന് സാധ്യത കുറവ്
text_fieldsദോഹ: ഈദുൽ ഫിത്വറിനുള്ളിൽ കോവിഡ്–19നെ നിയന്ത്രിക്കാമെന്ന കാര്യത്തിൽ സൂചനയില്ലെന്നും ഇക്കാര്യത്തിൽ സാധ്യത ക ുറവാണെന്നും ദേശീയ പകർച്ചവ്യാധി സന്നദ്ധ സമിതി ഉപ ചെയർമാൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു. കോവിഡ്–19 പ്രതിരോധി ക്കുന്നതിനുള്ള വാക്സിനുകൾ കണ്ടുപിടിക്കാൻ ഒരു വർഷമെടുക്കും. അത് വരെ നിലവിലെ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങ ളും സാമൂഹിക അകലവും പാലിച്ച് കഴിയണം. സമ്പർക്ക വിലക്കിലുള്ളവരുടെ പ്രതിബദ്ധതയില്ലായ്മയും അശ്രദ്ധയും വലിയ അപകടമാണ് സമൂഹത്തിലുണ്ടാക്കുക. വൈറസ് വ്യാപനത്തിൽ ഇത് വലിയ പങ്കാണ് വഹിക്കുന്നത്.
സാമൂഹിക അകലം പാലിക്കാതെ മറ്റുള്ളവരുമായി കൂടിക്കലരുന്നത് കോവിഡ്–19നെ നേരിടുന്നതിൽ വലിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നതെന്നും ഡോ. ഖാൽ വിശദീകരിച്ചു. ബീൻസ്പോർട്സ് അവതാരകൻ അബ്ദുൽ അസീസ് അൽ നാസറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ടെസ്റ്റുകൾ അധികരിപ്പിക്കുകയെന്നത് കോവിഡ്–19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ആണിക്കല്ലാണ്. ഖത്തർ പരിശോധനകൾ അധികരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിെൻറ ഫലമാണ് രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവ്. നിലവിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്കെത്താൻ കൂടുതൽ സമയമെടുക്കും. അതിനാൽ നിയന്ത്രണങ്ങൾ തുടരും.
നിലവിലെ പ്രതിരോധ നടപടികളും മുൻകരുതലുകളും വൈറസിെൻറ വ്യാപനം തടയുന്നതിലും മരണസംഖ്യ കുറക്കുന്നതിലും മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. മറ്റു രോഗങ്ങൾക്ക് ചികിത്സിക്കാനുപയോഗിക്കുന്ന മരുന്നുകൾ കോവിഡ്–19 അണുബാധയുടെ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിന് ഫലപ്രദമാകുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഹൈേഡ്രാക്സിക്ലോക്കിൻ, ടാമിഫ്ലു എന്നീ വൈറൽ ആൻറിബയോട്ടിക്കുകൾ മികച്ച ഫലമാണ് നൽകുന്നത്. ഇവയെല്ലാം രാജ്യത്ത് ലഭ്യമാണ്. കോവിഡ്–19 രോഗമുക്തി നേടിയവരിൽ നിന്നും ചികിത്സയുടെ ഭാഗമായി പ്ലാസ്മ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നു. പ്രായമേറിയവരിൽ കോവിഡ്–19 വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
50 വയസ്സിന് മുകളിലുള്ളവർക്ക് വൈറസ് ബാധിക്കുന്നത് മൂലം സാഹചര്യം ഗുരുതരമാകുകയാണ്. യുവാക്കൾക്ക് പ്രതിരോധശേഷി കൂടുതലാണെന്നാണ് നിലവിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളിൽ മെഡിക്കൽ,പാരാ മെഡിക്കൽ, നഴ്സ് ജീവനക്കാരുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണ്. ചില രാജ്യങ്ങളിൽ ഇത് അപകടകരമാം വിധത്തിൽ ആരോഗ്യ പ്രവർത്തകരെ ബാധിച്ചിരിക്കുകയാണ്.രോഗവ്യാപനം തടയുകയും ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ അധികരിപ്പിക്കുകയുമാണ് നിലവിൽ പ്രതിരോധ പ്രവർത്തനങ്ങളിലെ രണ്ട് പ്രധാന ഘടകങ്ങൾ. സിംഗപ്പൂരിൽ നടപ്പിലാക്കിയതും വിജയിച്ചതും ഈ രീതിശാസ്ത്രമാണ്. ജർമനിയും ഇതേ രീതിയിലാണ് കോവിഡ്–19നെ പ്രതിരോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
