Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅന്യായ ഉപരോധം...

അന്യായ ഉപരോധം കോവിഡ്​ വിരുദ്ധ പോരാട്ടത്തിന്​ വിഘാതം

text_fields
bookmark_border
അന്യായ ഉപരോധം കോവിഡ്​ വിരുദ്ധ പോരാട്ടത്തിന്​ വിഘാതം
cancel
camera_alt?????????????????? ????? ??????? ????????? ??? ???? ?????? ??? ???? ??????

ദോഹ: ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ അന്യായവും നിയമവിരുദ്ധവുമായ ഉപരോധം ഉടൻ നീക്കണമെന്നാവർത്തിച്ച് ഖത്തർ ഐ ക്യരാഷ്​ട്ര സഭയിൽ. കോവിഡ്–19 പശ്ചാത്തലത്തിൽ മേഖലാ സഹകരണത്തിനും പരസ്​പരം ഐക്യപ്പെടുന്നതിനും ഉപരോധം പ്രതിബന് ധമായി തുടരുകയാണ്.
ഖത്തറി​െൻറ പരമാധികാരത്തെ തുരങ്കം വെക്കുകയാണ് ഉപരോധരാഷ്​ട്രങ്ങളുടെ ലക്ഷ്യമെന്നും ഐക്യ രാഷ്​ട്രസഭയിലെ ഖത്തർ സ്​ഥിരം പ്രതിനിധി ശൈഖ ഉൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനി വ്യക്തമാക്കി. ഫലസ്​തീൻ ഉൾപ്പെടെ മിഡിലീ സ്​റ്റിലെ രാഷ്​ട്രീയ സാഹചര്യങ്ങൾ സംബന്ധിച്ച വിർച്വൽ യോഗത്തിലാണ് അവർ ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയത്.

മേഖലയിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കിയത് ഖത്തറിനെതിരായ ഉപരോധമാണ്​. രാജ്യത്തി​െൻറ സുരക്ഷക്കും സ്​ഥിരതക്കും ഉപരോധം കരിനിഴൽ വീഴ്ത്തിയിരിക്കുകയാണിത്​. തീർത്തും അടിസ്​ഥാനരഹിതവും മുൻധാരണകളിലൂന്നിയതും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളിലാണ് ഖത്തറിനെതിരായ ഉപരോധം അടിച്ചേൽപ്പിച്ചിരിക്കുന്നതെന്നും ശൈഖ ഉൽയാ ആൽഥാനി വിശദീകരിച്ചു. 2017 ജൂണിൽ ഉപരോധമാരംഭിച്ചത് മുതൽ ഇന്ന് വരെ ഖത്തറിനെതിരെയുള്ള േപ്രാപഗണ്ടാ കാമ്പയിൻ നടക്കുകയാണ്​. എന്നാൽ എല്ലാ ആരോപണങ്ങളെയും മുളയിലേ നുള്ളിക്കളയാനും സത്യാവസ്​ഥ തുറന്നുകാട്ടാനും ഖത്തറിനായെന്നും അവർ വ്യക്തമാക്കി.

കോവിഡ്–19 സംബന്ധിച്ച് ഏറെ അനിവാര്യമായിരുന്ന സഹോദര രാഷ്​ട്രങ്ങളുടെ ഐക്യത്തെയാണ് ഇത് ഇല്ലാതാക്കിയത്. ഒരുമിച്ച് നിൽക്കേണ്ട ജനത ഇപ്പോൾ ഭിന്നിച്ചിരിക്കുകയാണെന്നും ഖത്തറിനെതിരായ ഈ അന്യായവും നിയമവിരുദ്ധവുമായ ഉപരോധം അടിയന്തരമായി നീക്കം ചെയ്യണമെന്നും ഖത്തർ വിമാനങ്ങൾക്ക് വ്യോമമേഖലയിൽ തടസ്സം സൃഷ്​ടിക്കുന്നത് അന്താരാഷ്​ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് സംബന്ധിച്ച് അന്താരാഷ്​ട്ര സിവിൽ ഏവിയേഷൻ സംഘടനയിൽ ഖത്തർ പരാതി സമർപ്പിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
സമാധാനപരമായ മാർഗങ്ങളിലൂടെയും നിരൂപാധികമായ സന്ധികളിലൂടെയും പ്രതിസന്ധി പരിഹരിക്കാൻ അന്നും ഇന്നും സന്നദ്ധമാണെന്നുമുള്ള ഖത്തർ നിലപാടും അവർ യു എന്നിൽ ആവർത്തിച്ചു.

മിഡിലീസ്​റ്റ് കോവിഡ്–19 പിടിയിൽ അകപ്പെട്ടിരിക്കുകയാണ്​. തീർത്തും അപകടം നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കഴിഞ്ഞുപോകുന്നത്​. മേഖലയിലെ രാഷ്​ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലയെ ഇത് പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്​. കോവിഡ്–19നെതിരായ പോരാട്ടത്തിൽ അന്താരാഷ്​ട്ര ശ്രമങ്ങൾക്ക് ഖത്തറി​െൻറ പൂർണ പിന്തുണയുണ്ടെന്നും എല്ലാ ഭിന്നതകളും വെടിഞ്ഞ് അപകടം നിറഞ്ഞ ഈ രോഗത്തിനെതിരായി മുന്നിൽ അണിനിരക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story