Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊഴിലാളികളുടെ ആരോഗ്യ...

തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ തൊഴിലുടമകളുടെ ചുമതല

text_fields
bookmark_border
തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ തൊഴിലുടമകളുടെ ചുമതല
cancel

തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം
ദോഹ: കോവിഡ്–19 പശ്ചാത്തലത ്തിൽ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾ പൂർണമായും ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും ഇക്കാര്യ ം തൊഴിലുടമകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭരണ വികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു.

കോവിഡ്–1 9 വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങളിലും ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. നിലവിൽ സാഹചര്യ ത്തിൽ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തേണ്ടത് തൊഴിലുടമകളുടെ ചുമതലയാണ്.

തൊഴിലുടമകൾക്ക് മന് ത്രാലയത്തി​െൻറ നിർദേശങ്ങൾ:
•വൈറസ്​ ബാധ സംബന്ധിച്ച് ലക്ഷണങ്ങൾ കണ്ടെത്തുകയാണെങ്കിൽ ആരോഗ്യ മന്ത്രാലയത് തി​െൻറ 16000 ഹോട്ട്​ ലൈനിൽ വിളിക്കണമെന്നതുൾപ്പെടെയുള്ള സർക്കാറുകളുടെയും മറ്റു ഏജൻസികളുടെയും നിർദേശങ്ങൾ സംബന് ധിച്ച് തൊഴിലാളികളെ ബോധവൽകരിക്കണം.
•താമസകേന്ദ്രങ്ങളിലെ പ്രധാന ഇടങ്ങളിലെല്ലാം സാനിറ്റൈസർ സ്​ഥാപിച്ചിരിക്കണം. കൈയുറ, മാസ്​ക്, ഹാൻഡ് സാനിറ്റൈസർ എന്നിവ നിർബന്ധമായും തൊഴിലാളികൾക്ക് നൽകിയിരിക്കണം.
•പരിശീലനം നൽകിയ തൊഴിലാളികളെ ഉൾപ്പെടുത്തി താമസകേന്ദ്രത്തിലേക്ക് പ്രവേശിക്കും മുമ്പ് തൊഴിലാളികളുടെ ശരീരോഷ്മാവ് പരിശോധിക്കുക.
•ഭക്ഷണ സമയങ്ങളിലും ജോലിക്ക് ഇറങ്ങുമ്പോഴും തിരികെ എത്തുമ്പോഴും താമസകേന്ദ്രങ്ങളിലെ തിരക്ക് കുറക്കാൻ പ്രത്യേക സമയക്രമം നിശ്ചയിച്ചിരിക്കണം.
•ഭക്ഷണം കഴിക്കുന്ന ഇടങ്ങളിലും തൊഴിലാളികൾ കൂടുതൽ ഒരുമിച്ചിരിക്കുന്ന സ്​ഥലങ്ങളിലും ഇരിപ്പിടങ്ങൾ തമ്മിൽ ഒരു മീറ്റർ അകലം നിശ്ചയിക്കുക. ഇത് സംബന്ധിച്ചുള്ള അടയാളങ്ങൾ പുറത്ത് സ്​ഥാപിക്കുക.
•താമസകേന്ദ്രങ്ങളിൽ നിന്ന് പുറത്ത് പോകാതെ തന്നെ തൊഴിലാളികൾക്ക് പ്രിയപ്പെട്ടവരെ ബന്ധപ്പെടുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുക.
•ഒരു റൂമിൽ നാലു പേരിൽ കൂടരുത്. ബെഡുകൾ തമ്മിൽ ചുരുങ്ങിയത് ആറ് മീറ്റർ അകലം പാലിക്കുക.
•തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി പ്രാഥമിക ചികിത്സ നൽകുന്നതിനുള്ള സംവിധാനം സ്​ ഥാപിക്കുക. ഇതിനായി പ്രത്യേക ജീവനക്കാരനെയോ അംഗീകൃത പരിശീലനം ലഭിച്ച തൊഴിലാളിയെയോ ഏർപ്പെടുത്തുക.
•മാലിന്യങ്ങളും മറ്റു അവശിഷ്​ടങ്ങളും സുരക്ഷിതമായി ഉപേക്ഷിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുക.
•താമസകേന്ദ്രങ്ങൾ വൃത്തിയാക്കുന്നതിന് തൊഴിലാളികളെ തന്നെ ചുമതലപ്പെടുത്തുക. താമസകേന്ദ്രങ്ങളുടെ സുരക്ഷയും ആരോഗ്യവും മറ്റു സൗകര്യങ്ങളും നിരീക്ഷിക്കുന്നതിന് സൂപ്പർവൈസറെ ചുമതലപ്പെടുത്തുക.
തൊഴിലിടങ്ങളിലും താമസകേന്ദ്രങ്ങളിലും തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് വീഴ്ച വരുത്തുകയാണെങ്കിൽ കമ്പനി ലൈസൻസ്​ റദ്ദാക്കുന്നതുൾപ്പെടെ കടുത്ത നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ അറിയിക്കുന്നതിനും അന്വേഷണങ്ങൾക്കുമായി 40280660 ഹോട്ട്​ ലൈനിൽ ബന്ധപ്പെടണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story