ആശ്വാസമായി ഖത്തർ ചാരിറ്റി ‘ഖൈർ കിച്ചനുകൾ’
text_fieldsദോഹ: കൊറോണ കാലത്ത് സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് ആശ്വാസമായി മാറുകയാണ് ഖത്തർ ചാരിറ്റിയുടെ ‘ഖൈർ കിച്ചൻ’ കാമ്പയിൻ. പൊതുജനാരോഗ്യ മന്ത്രാലയവുമായും രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികളുമായും സഹകരിച്ച് ‘ഖൈർ കിച്ച െൻറ’ ഭാഗമായി പ്രതിദിനം 6000 ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെയും വ്യാപനം തടയുന്നതിെൻറയും ഭാഗമായി ആരംഭിച്ച ഖത്തർ ചാരിറ്റി ‘ഖൈർ കിച്ചൻ’ കാമ്പയിനിൽ ഇതുവരെയായി 94000 ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്.
ഖത്തർ ചാരിറ്റി സന്നദ്ധ പ്രവർത്തകരുടെയും സൂപ്പർവൈസർമാരുടെയും പങ്കാളിത്തത്തോടെ ഇൻഡസ്ട്രിയൽ ഏരിയയിലും മുകൈനിസിലെ സമ്പർക്ക വിലക്ക് കേന്ദ്രത്തിലുമാണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്. ഇൻഡസ്ട്രിയൽ ഏരിയയിലെ കുറഞ്ഞ വേതനക്കാരായ തൊഴിലാളികൾക്കും സമ്പർക്ക വിലക്കിൽ കഴിയുന്നവർക്കും വലിയൊരാശ്വാസമായി മാറിയിരിക്കുകയാണ് ‘ഖൈർ കിച്ചൻ’.
ഖത്തർ ചാരിറ്റിയുടെ ‘ഖൈർ കിച്ചന്’ പിന്തുണയുമായി ആർഡ് കാനൻ, പോപുലർ കിച്ചൻസ് അൽ റയ്യാൻ, പോപുലർ കിച്ചൻസ് അൽ വക്റ, ലക്ഷ്വറി കാറ്ററിംഗ്, മസ്രാതി, ഗദീർ ഡയറി രംഗത്തെത്തിയിട്ടുണ്ട്. ഖത്തർ ചാരിറ്റിയുടെ വിവിധ ദുരിതാശ്വാസ കാമ്പയിനുകൾക്ക് പിന്തുണ നൽകുന്നവർക്ക് നന്ദി അറിയിക്കുകയാണെന്നും അവരുടെ ശ്രമങ്ങളെ പ്രശംസിക്കുന്നുവെന്നും അസി. സി. ഇ. ഒ മുഹമ്മദ് അൽ ഗാമിദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
