റാസ് ലഫാൻ, മിസൈദ് ആശുപത്രികളും സജ്ജമെന്ന് ആരോഗ്യമന്ത്രി
text_fieldsകോവിഡ്–19 രോഗികളെ ചികിത്സിക്കുന്നതിനുള്ള രാജ്യത്തിെൻറ ശേഷി വർധിച്ചെന്ന് മന്ത്രി
ദോഹ: പുതുതായി ആരംഭ ിച്ച റാസ് ലഫാൻ, മിസൈദ് ആശുപത്രികളിലും ചികിത്സക്കുള്ള സംവിധാനങ്ങൾ സജ്ജമായതോടെ കോവിഡ്–19 രോഗികളെ ചികിത്സിക ്കുന്നതിനുള്ള രാജ്യത്തിെൻറ ശേഷി വർധിച്ചതായി പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി. ആവശ്യം വരിക യാണെങ്കിൽ ഇനിയും ആരോഗ്യമേഖല വികസിപ്പിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്.
കോവിഡ്–19 രോഗികളുടെ ചികിത്സ ഉറപ് പാക്കുന്നതിെൻറ ഭാഗമായി റാസ് ലഫാനിലും മിസൈദിലും രണ്ട് ആശുപത്രികൾ സർക്കാർ തുറന്ന് പ്രവർത്തനമാരംഭിച്ചിരുന്നു.
ഇതോടെ ഹസം മിബൈരീക് ജനറൽ ആശുപത്രി, ക്യൂബൻ ആശുപത്രി, സി.ഡി. സി എന്നിവയോടൊപ്പം കോവിഡ്–19 ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളുടെ കൂട്ടത്തിൽ ഇവയും ഉൾപ്പെടും.കോവിഡ്–19 ചികിത്സക്കായി രണ്ട് ആശുപത്രികളിലുമായി 400 അക്യൂട്ട് ബെഡുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ആവശ്യപ്പെടുകയാണെങ്കിൽ കൂടുൽ വികസിപ്പിക്കാനും ഒരുക്കമാണെന്നും ഡോ. അൽ കുവാരി ആവർത്തിച്ചു. രാജ്യത്തെ രോഗികൾക്ക് കൃത്യസമയത്ത് മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.
കോവിഡ്– 19നെതിരായ രാജ്യത്തിെൻറ പോരാട്ടങ്ങളുടെ ഭാഗമാണ് പുതിയ ആശുപത്രികൾ പ്രവർത്തനമാരംഭിച്ചത്. കൂടാതെ ജനങ്ങൾക്കിടയിലെ ബോധവൽകരണം, നിരന്തരമായ പരിശോധന, വൈറസ് ബാധയുടെ ഉറവിടം തേടൽ എന്നിവയും ഊർജിതമായി തുടരുന്നുണ്ട്. ചികിത്സാ രംഗത്ത് രാജ്യത്തിനാവശ്യമായ ആരോഗ്യ സംവിധാനങ്ങൾ നിലവിൽ സജ്ജമാണ്. അത്യാധുനിക ചികിത്സയും ആരോഗ്യ പരിരക്ഷയുമാണ് ഖത്തറിൽ കോവിഡ്–19 രോഗികൾക്ക് ലഭിക്കുന്നത്. പൊതുജനങ്ങളുടെ സഹകരണം രോഗം പടരാതിരിക്കാൻ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളും നിർദേശങ്ങളും എല്ലാവരും പാലിക്കണം. റാസ് ലഫാനിലെ പുതിയ ആശുപത്രിയും റുവൈസിലെ ഹെൽത്ത് സെൻററും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. 400 ബെഡുകളോടെ അത്യാധുനിക സംവിധാനങ്ങളുമായാണ് റാസ് ലഫാൻ ആശുപത്രി ഉദ്ഘാടനം ചെയ്തിരിക്കുന്നത്. റുവൈസ് ഹെൽത്ത് സെൻററിൽ അടിയന്തര സേവന വിഭാഗവും ആധുനിക ലാബ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
