Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅയൽക്കാരനായ പ്രിയ...

അയൽക്കാരനായ പ്രിയ കവിയെ കാണാൻ

text_fields
bookmark_border
അയൽക്കാരനായ പ്രിയ കവിയെ കാണാൻ
cancel
camera_alt????????

ശിവകുമാറിനെ പരിചയപ്പെടുത്തുകയാണ്​ സുഹൃത്ത്​ ടി. പി. എം അലി
മഹാകവി അക്കിത്തത്തിൻെറ വാക്കുകൾ വെളിച്ചം പകർന് ന ഊർജവുമായി പ്രവാസ ലോകത്ത് മറ്റുള്ളവർക്ക്​ തന്നാലാകുന്ന സഹായം ചെയ്യുകയാണ്​ അമേറ്റിക്കര ശിവകുമാർ. ഈ കോവിഡ്​ കാലത്ത്​ അദ്ദേഹം ഒരു പ്രയാസത്തിലാണ്​. തടസങ്ങൾ മൂലം പലപ്രാവശ്യം മാറ്റി​െവച്ച ഒരു സന്ദർശനം ഒടുവിൽ ഉറപ്പായ ദിനം. എന്നാൽ കോവിഡ്​ തീർത്ത പ്രതിസന്ധിയിൽ ആ മോഹം ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയാണ്​ ശിവകുമാറിന്​. പാലക്കാട്​ കുമരനെല്ലൂരിൽ മഹാകവി അക്കിത്തത്തിൻെറ അയൽവാസിയാണ്​ ശിവകുമാർ.

കവിയുടെ ദേശമായ പാലക്കാ​ട്ടെ അമേറ്റിക്കര, കുമരനല്ലൂർ, പാലംകടവ് ഭാഗങ്ങളിലെ മിക്കവരുമായി ഖത്തറിൽ ഇടപെടാൻ ലഭിച്ചത് തന്നെ മഹാഭാഗ്യമായി ശിവകുമാർ കാണുന്നു. കവിക്ക്​ ജ്​ഞാനപീഠം ലഭിച്ചപ്പോൾ മുതൽ അദ്ദേഹത്തെ കാണാനായി നാട്ടിലേക്ക്​ പോകണമെന്ന ആഗ്രഹത്തിലായിരുന്നു. ഒടുവിൽ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി ആ ഒറ്റ ലക്ഷ്യത്തിനായി നാട്ടിലേക്ക്​ പോകാനിരിക്കേയാണ്​ കോവിഡ്​ പ്രതിസന്ധി വന്നതും വിമാനങ്ങൾ നിന്നതും.

അതോടെ യാത്ര അനിശ്​ചിതത്വത്തിലായി. 2007ലാണ് ശിവകുമാർ ഖത്തറിൽ എത്തുന്നത്. മും​ൈബയിലെയും റാസൽഖൈമയിലെയും പ്രവാസത്തിന്​ ശേഷം പാലാംകടവിലെ സുഹൃത്തിൻെറ സഹായത്താലാണ് ശിവകുമാർ ഖത്തറിൽ എത്തുന്നത്. പ്രവാസികളുടെ എല്ലാ കൂട്ടായ്​മകളിലും സജീവമാണ്​. പ്രവാസലോകത്ത്​ സാമൂഹികപ്രവർത്തനങ്ങളിലും സജീവം. ഭാര്യ: ബിന്ദു (ഗുരുവായൂർ), ഏകമകൾ ഗായത്രി ശിവകുമാർ. പ്രശ്​നങ്ങൾ ഉടൻ തീരുമെന്നും പ്രവാസികളടക്കമുള്ള എല്ലാ മനുഷ്യരുടേയും പ്രതിസന്ധികൾ ഒലിച്ചു പോവുമെന്നും ശിവകുമാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story