ദോഹ: കോവിഡ്–19 മൂലം ഈജിപ്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന 16 പൗരന്മാരെ കുവൈത്ത് വഴി ഖത്തർ സ്വദേശത്തെത്തിച്ചു . കൈറോയിൽ നിന്നും 16 പൗരന്മാരുൾപ്പെടെയുള്ള 21 സംഘമാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയത്. കോവിഡ്–19 മൂല ം വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സ്വദേശികളെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള ഖത്തറിെൻറ ശ്രമങ്ങളുടെ ഭാഗമയാണിത്.
കൈറോയിലുണ്ടായിരുന്ന 16 പൗരന്മാരെ ഖത്തറിലെത്തിച്ചതായി ദുരന്തനിവാരണ ഉന്നതാധികാര സമിതി വക്താവും വിദേശകാര്യ സഹമന്ത്രിയുമായ
ലുൽവ റാഷിദ് അൽ ഖാതിർ ട്വീറ്റ് ചെയ്തു. ദോഹയിലെത്തിയവരെ മതിയായ പരിശോധനക്ക് ശേഷം നിർബന്ധിത സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും പൗരന്മാരെ തിരിച്ച് എത്തിക്കാൻ പരിശ്രമിച്ച അതോറിറ്റികൾക്കും ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നതായും ലുൽവ അൽ ഖാതിർ കൂട്ടിച്ചേർത്തു.