ദോഹ: രാജ്യത്തെ കോവിഡ്–19 കേസുകളിൽ ആശങ്കപ്പെടേണ്ടെന്നും ഭയപ്പെടേണ്ടെന്നും ഹമദ് മെഡിക്കൽ കോർപറേഷനിലെ മുതിർ ന്ന മാനസികാരോഗ്യ വിദഗ്ധ ഡോ. സുഹൈല ഗുലൂം.
കോവിഡ്–19 കേസുകളിലെ വർധനവ് ഗുണകരമായ വശമായി കാണണം. പരിശോധന കൂടിയത ാണ് രോഗികളും ഏറിയതിന് കാരണം. രാജ്യത്തിെൻറ ആരോഗ്യ മേഖലയുടെ ശക്തിയെയാണ് അത് ഉയർത്തിക്കാട്ടുന്നത്.
നിലവിലെ സാഹചര്യത്തിൽ ഭയപ്പെടാനും ആശങ്കപ്പെടാനും അവസരമില്ല. ഔദ്യോഗിക വാർത്താ ഉറവിടങ്ങളെ മാത്രം വാർത്തകൾ അറിയുന്നതിന് അവലംബിക്കുക. ദിവസം രണ്ട് തവണയിൽ കൂടുതൽ ഒരിക്കലും കോവിഡ്–19 കേസുകൾ സംബന്ധിച്ച് വിവരങ്ങൾ അന്വേഷിക്കാതിരിക്കണം. വാർത്തയുടെ ഉറവിടവും സുതാര്യതയും ഉറപ്പുവരുത്തണം.
അഭ്യൂഹങ്ങൾക്ക് ചെവി കൊടുക്കലും അത് പ്രചരിപ്പിക്കുന്നതും ആളുകൾക്കിടയിൽ മാനസിക സമ്മർദ്ദങ്ങളും പ്രശ്നങ്ങളും വർധിപ്പിക്കാൻ കാരണമാകും. ഇതൊരു പുതിയ പ്രതിഭാസമാണെന്നും ജനങ്ങൾ സാധ്യമാകുന്നത്ര മുൻകരുതലുകൾ സ്വീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും ഡോ. സുഹൈല ഗുലൂം വ്യക്തമാക്കി.