Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമലയാളി...

മലയാളി സന്നദ്ധപ്രവർത്തകർ മുൻ​ൈകയെടുത്തു: നാട്ടിലേക്ക്​​ മൃതദേഹങ്ങളെത്തിക്കുന്നു

text_fields
bookmark_border
മലയാളി സന്നദ്ധപ്രവർത്തകർ മുൻ​ൈകയെടുത്തു: നാട്ടിലേക്ക്​​ മൃതദേഹങ്ങളെത്തിക്കുന്നു
cancel
camera_alt??????? ?????? ?????????? ????

ദോഹ: കോവിഡ്​ പ്രതിസന്ധിയിൽ മടങ്ങണമെന്ന്​ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികളെ തിരികെയെത്തിക്കാൻ നിലവിൽ കഴിയ ില്ലെന്നതാണ്​ കേന്ദ്രസർക്കാർ നിലപാട്​. അപ്പോഴും വിദേശത്ത്​ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഒരു നോക്കുക ാണാൻ ആഗ്രഹിക്കുന്ന ഉറ്റവരുടെ ആഗ്രഹം പൂർത്തീകരിക്കാൻ നാടോ ജാതിയോ നോക്കാതെ​ പ്രവർത്തിക്കുകയാണ്​ ഗൾഫിലെ മല യാളി സന്നദ്ധപ്രവർത്തകർ. കോവിഡ്​ നിയന്ത്രണങ്ങൾക്ക്​ ശേഷം ഖത്തറിൽ നിന്ന്​ രണ്ടാമത്തെ മൃതദേഹവും കഴിഞ്ഞ ദിവസം ഇ ത്തരത്തിൽ ഇന്ത്യയിലെത്തി. കേരളത്തിലേക്ക്​ മൃതദേഹം എത്തിക്കാനുള്ള ശ്രമം​ കൂടിയാണ്​ വിജയം കണ്ടത്​. അങ്കമാലി മറ ്റത്തിൽ ഇട്ടിയച്ചൻ പോളിൻെറ (65) മൃതദേഹമാണ്​ ഏപ്രിൽ14ന്​ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചത്​. കെ.എം.സി.സി അൽഇഹ്​ സാൻ മയ്യിത്ത്​ പരിപാലനകമ്മിറ്റിയുടെ നേതൃത്വത്തിലാണ്​ നടപടികൾ പൂർത്തീകരിച്ചത്​.

അർബുദ ബാധിതനായ ഇട്ടിയച്ചൻ പോൾ ഹമദ്​ മെഡിക്കൽ കോർപറേഷന്​ കീഴിലെ അർബുദചികിൽസാകേന്ദ്രത്തിൽ ചികിൽസയിലായിരുന്നു. ഭാര്യ: പരേതയായ മേരി പോൾ. മക്കൾ: അനു റ്റാൻസി (കാനഡ), അശ്വതി പോൾ (ഖത്തർ പ്രൈമറി ഹെൽത്​ കെയർ കോർപറേഷനിൽ ഫിസിയോതെറാപിസ്​റ്റ്​). മരുമക്കൾ: റ്റാൻസി ഫ്രാൻസിസ്​ (ഖത്തർ പ്രൈമറി ഹെൽത്​ കെയർ കോർപറേഷനിൽ ഫിസിയോതെറാപിസ്​റ്റ്​), തോമസ്​ ചെറിയാൻ. കോവിഡ്​ പ്രതിസന്ധിക്ക്​ ശേഷം ഖത്തർ എയർവേസ്​ കേരളത്തിലെ വിമാനത്താവളത്തി​േലക്കും ചരക്കുസർവീസ്​ തുടങ്ങിയതോടെ മലയാളികളുടെ മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ സാധ്യത തെളിഞ്ഞത്​ സംബന്ധിച്ച്​ ‘ഗൾഫ്​മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.


ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ച കോയമ്പത്തൂർ സ്വദേശി വിനോദ്​ അയ്യൻ ദുരൈ(29)യുടെ മൃതദേഹം കഴിഞ്ഞയാഴ്​ച ചെന്നെയിലേക്ക്​ ചരക്കുവിമാനത്തിൽ അയക്കാൻപറ്റിയിരുന്നു. ഖത്തറിലെ മലയാളി സന്നദ്ധപ്രവർത്തകനായ അബ്​ ദുൽസലാമിൻെറ നേതൃത്വത്തിലാണ്​​ ഇത്​ സാധ്യമായത്​. കൾച്ചറൽ ഫോറം ജനസേവന വിഭാഗവും ഈ മേഖലയിൽ സജീവമാണ്​.നിലവിൽ യാത്രാ വിമാനങ്ങളുപയോഗിച്ച് ഇന്ത്യയിലേക്കുള്ള കാർഗോ സേവനങ്ങൾ അധികമാക്കാൻ ഖത്തർ എയർവേസ്​​ തീരുമാനിച്ചിട്ടുണ്ട്​. ആഴ്ചയിൽ 19 അധിക സർവീസുകളാണ്​ നടത്തുന്നത്​. ഡൽഹിയിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകളും ഹൈദരാബാദിലേക്ക് ആഴ്ചയിൽ രണ്ടും ബംഗളൂരുവിലേക്ക് മൂന്നും ചെന്നൈയിലേക്ക് നാലും മുംബൈയിലേക്ക് അഞ്ചും കൊൽക്കത്തയിലേക്ക് രണ്ടും സർവീസുകളാണ് പുതുതായി ആരംഭിച്ചത്. കൊച്ചി വിമാനത്താവളത്തിലേക്കും കഴിഞ്ഞ ആഴ്​ച ചരക്കുവിമാനം അയച്ചിരുന്നു.
യാത്രക്കാരോ ക്യാബിൻ ക്രൂ ജീവനക്കാരോ ഇല്ലാതെ ഒഴിഞ്ഞ വിമാനമായി​ പുറപ്പെട്ട്​ ചരക്കുകൾ കയറ്റി തിരികെ വരികയാണ്​ ചെയ്യുന്നത്​. മലയാളി സന്നദ്ധപ്രവർത്തകരുടെ മുൻകൈയിലാണ്​ വിമാനകമ്പനിയുമായുള്ള നടപടിക്രമങ്ങളടക്കം പൂർത്തിയാക്കുന്നത്​. ദോഹയിലെ ഇന്ത്യൻ എംബസിയും എംബസി അനുബന്ധ സംഘടനയായ ഐ.സി.ബി.എഫും മറ്റ്​ സഹായങ്ങൾ ചെയ്യുന്നുണ്ട്​.

ഖത്തറിൽ കഴിഞ്ഞയാഴ്​ച മരിച്ച കോയമ്പത്തൂർ സ്വദേശി വിനോദ്​ അയ്യൻ ദുരൈ


അതിനിടെ, കഴിഞ്ഞ ദിവസം ഖത്തറിൽ മരിച്ച തമിഴ്​നാട് സ്വദേശിയുടെ ഇരട്ടമക്കളുടെ മൃതദേഹം ദോഹയിൽ തന്നെ സംസ്​കരിച്ചു. തമിഴ്​നാട്​ തിരുച്ചിറപ്പള്ളി സ്വദേശിയും ഖത്തർ പ്രവാസിയുമായ ഗണേഷ്​ ഗുരുസ്വാമിയുടേയും ഹരിത ഗണേഷ്​ ഗാന്ധിയുടേയും മക്കളായ ഗുരു രാഘവ്​ (നാല്​), ഗുരുപ്രിയ (നാല്​) എന്നിവരാണ്​ മരിച്ചത്​. ഗണേഷ് ദോഹയിലെ പ്രമുഖ സ്​ഥാപനത്തിലാണ്​ ജോലി ചെയ്യുന്നത്​. ദൂഖാനിലെ സെമിത്തേരിയിൽ ചൊവ്വാഴ്​ച വൈകീട്ട്​ നാലിനാണ്​​ സംസ്​കാരം നടന്നത്​. കൾച്ചറൽ ഫോറം ജനസേവന വിഭാഗത്തിൻെറ നേതൃത്വത്തിൽ സാമൂഹികപ്രവർത്തകരാണ്​ നടപടികൾക്ക്​ നേതൃത്വം നൽകിയത്​. ദമ്പതികളുടെ മറ്റൊരു മകൾ 2015ൽ അർബുദത്തെ തുടർന്ന്​ മരിച്ചിരുന്നു. രണ്ടാംവയസിലായിരുന്നു ഇത്​. ഇതിന്​ ശേഷമാണ്​ ഇവർക്ക്​ ഇരട്ടക്കുഞ്ഞുങ്ങൾ ജനിക്കുന്നത്​. ദമ്പതികളുടെ വേദന ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ മൊത്തം വേദനയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story