Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വാ​യ്​​പ കി​ട്ടും; ക്യു.​ഡി.​ബി​യാ​ണ്​ ഗാ​ര​ൻ​റി

text_fields
bookmark_border
സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വാ​യ്​​പ  കി​ട്ടും; ക്യു.​ഡി.​ബി​യാ​ണ്​ ഗാ​ര​ൻ​റി
cancel

ഖ​ത്ത​ർ ഡെ​വ​ല​പ്മ​െൻറ് ബാ​ങ്കി​​െൻറ ദേ​ശീ​യ ഗാ​ര​ൻ​റി േപ്രാ​ഗ്രാ​മി​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക്​
പ​ലി​ശ​ര​ഹി​ത വാ​യ്പ •വാ​യ്പ തി​രി​ച്ച​ട​വി​ന്​ ഒ​രു​വ​ർ​ഷം േഗ്ര​സ്​ പീ​രി​ഡ് അ​ട​ക്കം മൂ​ന്ന് വ​ർ​ഷം
ദ ോ​ഹ: കോ​വി​ഡ്–19 കാ​ര​ണം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ സ്വ​കാ​ര്യ മേ​ഖ​ല​ക്കാ​യി ഖ​ത്ത​ർ ഡെ​വ​ല​പ്മ ​െൻറ് ബാ​ങ്കി​​െൻറ ദേ​ശീ​യ ഗാ​ര​ൻ​റി േപ്രാ​ഗ്രാം. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​നാ​യി ക​മ്പ​നി​ക​ൾ​ക ്ക്​ പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ൽ​കാ​ൻ പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ൾ​ക്ക്​ ഇ​തി​ലൂ​ടെ സാ​ധി​ക്കും. ഇ​തി​നാ​യി പ്രാ​ ദേ​ശി​ക ബാ​ങ്കു​ക​ൾ​ക്ക് 100 ശ​ത​മാ​നം ഗാ​ര​ൻ​റി ന​ൽ​കു​ന്ന​താ​ണ് ഖ​ത്ത​ർ ഡെ​വ​ല​പ്മ​െൻറ് ബാ​ങ്കി​​െൻറ പ​ദ്ധ ​തി.

കോ​വി​ഡ്–19 മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ സ്വ​കാ​ര്യ മേ​ഖ​ല​ക്ക് സാ​മ്പ​ത്തി​ക, ധ​ന​കാ​ര്യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ്ര​ഖ്യാ​പി​ച്ച 75 ബി​ല്യ​ൻ റി​യാ​ലി​​െൻറ സാ​മ്പ​ത്തി​ക പി​ന്തു​ണ​യി​ൽ, പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കി​യ 300 കോ​ടി റി​യാ​ലി​​െൻറ ഗാ​ര​ൻ​റി പ്ര​കാ​ര​മാ​ണി​ത്. ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്കി​​െൻറ​യും രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ബാ​ങ്കു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ൾ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ശ​മ്പ​ളം ന​ൽ​കു​ന്ന​തി​നും വാ​ട​ക ന​ൽ​കു​ന്ന​തി​നും പി​ന്തു​ണ ന​ൽ​കു​ന്ന​തി​നാ​യി​രി​ക്കും ഗ്രാ​ൻ​റ് ന​ൽ​കു​ക. പ​ദ്ധ​തി​യു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ക്യു.​ഡി.​ബി വ​ഹി​ക്കും.

ക്യു.​ഡി.​ബി​യു​ടെ പൂ​ർ​ണ ഉ​റ​പ്പോ​ടു​കൂ​ടി പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ളാ​ണ് ഗ്രാ​ൻ​റ് അ​നു​വ​ദി​ക്കു​ക. പൂ​ർ​ണ​മാ​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന, തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​​െൻറ വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത ക​മ്പ​നി​ക​ളാ​യി​രി​ക്കും പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കു​ന്ന​തി​ന് ക​മ്പ​നി അ​ധി​കൃ​ത​രോ ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​യോ വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​നം ര​ജി​സ്​​റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന രാ​ജ്യ​ത്തെ വാ​ണി​ജ്യ, ഇ​സ്​​ലാ​മി​ക ബാ​ങ്കു​ക​ളെ സ​മീ​പി​ക്ക​ണം.

രാ​ജ്യ​ത്തെ വാ​ണി​ജ്യ, ഇ​സ്​​ലാ​മി​ക ബാ​ങ്കു​ക​ളി​ൽ മാ​ത്ര​മേ സാ​മ്പ​ത്തി​ക വാ​യ്പ​ക്കാ​യി അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കൂ. ഒ​രു വ​ർ​ഷം േഗ്ര​സ്​ പീ​രി​ഡ് അ​ട​ക്കം മൂ​ന്ന് വ​ർ​ഷ​ത്തെ സ​മ​യ​മാ​ണ് വാ​യ്പ തി​രി​ച്ച​ട​ക്കാ​ൻ ക്യു.​ഡി.​ബി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ങ്കു​ക​ൾ​ക്ക് ഗാ​ര​ൻ​റി തു​ക ന​ൽ​കു​ന്ന​തി​ന് ക​മീ​ഷ​നോ പ്ര​ത്യേ​ക ഫീ​സോ ഈ​ടാ​ക്കു​ക​യി​ല്ല. സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക് വാ​യ്പ ന​ൽ​കു​ന്ന ബാ​ങ്കു​ക​ൾ​ക്ക് ഖ​ത്ത​ർ ഡെ​വ​ല​പ്മ​െൻറ് ബാ​ങ്ക് 100 ശ​ത​മാ​നം ക​വ​റേ​ജ് ഗാ​ര​ൻ​റി​യാ​ണ് ഉ​റ​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന രാ​ജ്യ​ത്തെ ചെ​റു​കി​ട, ഇ​ട​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും മ​റ്റു സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ൾ​ക്കും സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പി​ന്തു​ണ​യു​ടെ തു​ട​ർ​ച്ച​യാ​ണ് ദേ​ശീ​യ ഗാ​ര​ൻ​റി േപ്രാ​ഗ്രാം. ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്കി​​െൻറ​യും മ​റ്റു ബാ​ങ്കു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ക്യു.​ഡി.​ബി സി.​ഇ.​ഒ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ നാ​സ​ർ അ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story