Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ ഇന്ത്യൻ...

ഖത്തറിൽ ഇന്ത്യൻ സ്​കൂളുകളിലെ പുതിയ അധ്യയനവർഷം തുടങ്ങി

text_fields
bookmark_border
ഖത്തറിൽ ഇന്ത്യൻ സ്​കൂളുകളിലെ  പുതിയ അധ്യയനവർഷം തുടങ്ങി
cancel

ദോഹ: ഇന്ത്യൻ സ്​കൂളുകളിലെ ഇത്തവണത്തെ അധ്യയനവർഷം തുടങ്ങി. കോവിഡ്–19 പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്​കൂളുക ളും സർവകലാശാലകളും അടച്ചിട്ടിരിക്കുകയാണ്​. ഇതിനാൽ ക്ലാസുകൾ ഓൺലൈനിലാണ്​ നടക്കുന്നത്​. ഖത്തറിലെ മറ്റു സ്​കൂളുക ൾ സെപ്തംബറിൽ പുതിയ അധ്യായന വർഷം തുടങ്ങുമ്പോൾ ഏപ്രിൽ മാസത്തിലാണ് ഇന്ത്യൻ സ്​കൂളുകളിലെ പുതിയ അധ്യായന വർഷം ആരം ഭിക്കുന്നത്​. ചില സ്​കൂളുകൾ നേരത്തേ തന്നെ ക്ലാസുകൾ തുടങ്ങിയിട്ടുണ്ട്​.

നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് സ് ​കൂളുകളിൽ കുട്ടികൾക്ക്​ ഹാജാരാകാൻ സാധിക്കുകയില്ല. വിർച്വൽ ക്ലാസുകൾ ഒരുക്കി ഇന്ത്യൻ സ്​കൂളുകൾ നേരത്തേ ഓൺലൈൻ ക ്ലാസുകൾക്കായി സൗകര്യമൊരുക്കിയിരുന്നു. സ്​കൂളുകളു​െട തയാറെടുപ്പുകളെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാ ലയം പ്രശംസിക്കുകയും ചെയ്​തു. നേരത്തേ തയാറാക്കിയ വീഡിയോ ക്ലാസുകൾ വഴിയും അധ്യാപകർ ക്ലാസുകൾ എടുക്കുന്ന സമയത്തു തന്നെ വിദ്യാർഥികൾ ഓൺലൈനിൽ ക്ലാസിൽ ഹാജരാവുകയും ചെയ്യുന്ന രണ്ട്​ രൂപത്തിലാണ്​ മിക്ക സ്​കൂളുകളും സൗകര്യങ്ങൾ ഒരുക്കുന്നത്​.

അധ്യാപകർ ക്ലാസുകൾ എടുക്കുന്നത്​ 30 മിനുട്ട്​ വരെയുള്ള വീഡിയോകളായി റെക്കോർഡ്​ ചെയ്​ത്​ അപ്പ്​ലോഡ്​ ചെയ്യുകയും പിന്നീട്​ കുട്ടികൾ ഇത്​ കാണുകയും ചെയ്യുന്ന രീതിയേക്കാൾ ഓൺലൈൻക്ലാസുകൾ ആണ്​ ഫലപ്രദമെന്ന്​ അഭിപ്രായമുണ്ട്​. കുട്ടികളുമായി അപ്പപ്പോൾ സംവേദനം സാധ്യമാകുന്നുവെന്നതാണ്​ ഓൺലൈൻ ക്ലാസുകളുടെ മെച്ചം. ഇതിനാൽ അധ്യയന വർഷം ആരംഭിക്കുന്നതോടെ ഓൺലൈൻ ക്ലാസുകളിലേക്ക്​ സ്​കൂളുകൾ മാറുകയാണ്​. സാധാരണ പോലെ​ ടൈംടേബിൾ നൽകി വീടുകളിലിരുന്നുതന്നെ കുട്ടികൾ ക്ലാസുകളിൽ പ​ങ്കെടുക്കുകയാണ്​ ചെയ്യുന്നത്.

രാജ്യത്തെ പ്രധാന സ്​കൂളുകളിലൊന്നായ ശാന്തിനികേതനിൽ നേരത്തേ തന്നെ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. ക്ലാസുകൾ ഏ​​പ്രിൽ ഒന്നിന്​ തുടങ്ങുകയും ചെയ്​തു. കെ.ജി.രണ്ടു മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസ്സുകളിൽ ഫലപ്രദമായി വിര്‍ച്വല്‍ ക്ലാസ്സുകള്‍ നടക്കുകയാണെന്ന്​ അധികൃതർ അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്നതിൻെറ ഭാഗമായി അധ്യാപകരും വിദ്യാര്‍ത്ഥികളും വീടുകളിലിരുന്ന് ഗൂഗിള്‍മീറ്റ്, ശാന്തിനികേതൻ സ്​കൂളിൻെറ പ്രത്യേക ഓണ്‍ലൈന്‍ പഠനസംവിധാനമായ ഇലേണിംഗ് പോര്‍ട്ടല്‍ എന്നിവയുടെ സഹായത്തോടെയാണ് വിര്‍ച്വല്‍ ക്ലാസ്സുകൾ നടത്തുന്നത്.

വിദ്യാര്‍ത്ഥികളുടെ പഠനാവകാശങ്ങളും പഠനസമയവും നഷ്​ടപ്പെടുന്നില്ലെന്നുറപ്പുവരുത്തുന്നതിനായി ഫലപ്രദമായ ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയ സ്​കൂളിൻെറ പ്രവര്‍ത്തനത്തെ വിദ്യാഭ്യാസ മന്ത്രാലയം അസിസ്​റ്റൻറ്​ അണ്ടര്‍ സെക്രട്ടറി ഉമര്‍അല്‍നിയാമയും പ്രൈവറ്റ്സ്കൂള്‍വിഭാഗം ഡയറക്ടർ റൗഅല്‍സിദാനും അഭിനന്ദിച്ചു.
സ്കൂള്‍പ്രിന്‍സിപ്പൽ ഡോ.സുഭാഷ് നായര്‍, വൈസ്പ്രിന്‍സിപ്പല്‍മാര്‍, ഐ.സി.ടി.ഹെഡ് ടീച്ചർ ശ്യാംകൃഷ്ണ, അഡ്മിനിസ്ട്രേറ്റര്‍, വകുപ്പ് മേധാവികള്‍ എന്നിവരുടെ നേതൃത്വത്തിൽ ഓണ്‍ലൈന്‍ പരിശീലനം സമയബന്ധിതമായി നേരത്തേ പൂര്‍ത്തിയാക്കിയിരുന്നതായി മാനേജ്മ​െൻറ്​ കമ്മറ്റി പ്രസിഡൻറ്​ കെ.സി.അബ്​ദുല്‍ലത്തീഫ്, റഷീദ് അഹമ്മദ്, മറ്റു മാനേജ്മ​െൻറ്​ കമ്മറ്റി അംഗങ്ങള്‍ എന്നിവർ അറിയിച്ചു.

പുതിയ അധ്യായന വർഷത്തിൽ പഠന രംഗത്തെ പുതിയ രീതികളെ കുറിച്ച് അറിയുന്നതിനും പ്രയോഗവൽകരിക്കുന്നതിനും വിർച്വൽ ക്ലാസുകൾ അവസരം തന്നിരിക്കുകയാണെന്ന്​ ഡി. പി. എസ്​ മോഡേൺ ഇന്ത്യൻ സ്​കൂൾ അറിയിച്ചു. മൂന്ന് മുതൽ മുകളിലെ ക്ലാസുകളിലേക്കുള്ള പുതിയ അധ്യായന വർഷം ഇന്ന് ആരംഭിക്കുകയാണ്​. ക്ലാസുകൾ പൂർണമായും ഒൺലൈൻ വഴിയായിരിക്കും.
ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലേക്കുള്ള വിദ്യാർഥികൾക്ക് ഇ–ലേണിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിന് സ്​കൂൾ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി മൈേക്രാസോഫ്റ്റ് ടീംസ്​ ഉപയോഗപ്പെടുത്തുമെന്നും സ്​കൂൾ അധികൃതർ അറിയിച്ചു.

എല്ലാ വിഷയങ്ങൾക്കുമുള്ള വാരാന്ത്യ പ്ലാൻ സ്​കൂൾ പോർട്ടലിൽ ലഭ്യമാക്കും. പിയേഴ്സൺ ആക്ടിവ് ആപ്പ് വഴിയായിരിക്കും ഇ–ലേണിംഗ് നടപടികൾ. അഞ്ചാം തരം മുതൽ മുകളിലേക്ക് വിർച്വൽ ക്ലാസ്​ റൂമിലൂടെ പുതിയ അധ്യായന വർഷം ഇന്ന് മുതൽ ആരംഭിക്കുമെന്ന് ബിർള പബ്ലിക് സ്​കൂൾ അറിയിച്ചു. അഞ്ച് വരെയുള്ള ക്ലാസുകൾ വിദ്യാഭ്യാസ മന്ത്രാലയത്തി ​െൻറ നിർദേശ പ്രകാരമായിരിക്കും ആരംഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story