Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ സൂഖുകളിലെ...

ഖത്തറിൽ സൂഖുകളിലെ ഷോപ്പുകൾക്ക് നാല് മാസം വാടകയിളവ്

text_fields
bookmark_border
ഖത്തറിൽ സൂഖുകളിലെ ഷോപ്പുകൾക്ക്  നാല് മാസം വാടകയിളവ്
cancel

ദോഹ: സൂഖ് വാഖിഫ്, അൽ വക്റ ഓൾഡ് സൂഖ് തുടങ്ങിയ പാരമ്പര്യ വാണിജ്യ കേന്ദ്രങ്ങളിലെ ഷോപ്പുകൾക്ക് നാല് മാസത്തെ വാട കയിളവ് പ്രഖ്യാപിച്ചു. കോവിഡ്–19​​െൻറ പശ്ചാത്തലത്തിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ കാരണമാണ് വാടകയിളവ് പ്രഖ്യാപി ച്ചിരിക്കുന്നത്. ൈപ്രവറ്റ് എഞ്ചിനീയറിംഗ് ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രിൽ മുതൽ നാല് മാസത്തേക് കാണ് ഇളവ്. ഓൾഡ് അൽഖോർ സൂഖ്, നജാദ മാർക്കറ്റ് എന്നിവിടങ്ങളിലെ ഷോപ്പുകൾ, സൂഖ് വാഖിഫിനോട് ചേർന്നുള്ള ഫാലിഹ്, അസീരി മാർക്കറ്റുകൾ, ദേയ്റാ മാർക്കറ്റ്, നാസർ ബിൻ സൈഫ് മാർക്കറ്റ് തുടങ്ങി ൈപ്രവറ്റ് എഞ്ചിനീയറിംഗ് ഓഫീസിന് കീഴിലുള്ള ഷോപ്പുകൾക്കെല്ലാം ഇളവ് ലഭിക്കും.

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് സ്വകാര്യ മേഖലയെ േപ്രാത്സാഹിപ്പിക്കുന്നതി​​െൻറയും അധികാരികളുടെ മാർഗനിർദേശങ്ങളുടെയും ഭാഗമായാണ് വാടകയിനത്തിൽ ഷോപ്പുകൾക്ക് ഇളവ് നൽകുന്നതെന്ന് സൂഖ് വാഖിഫ് ഡയറക്ടറും ൈപ്രവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെ ഓൾഡ് മാർക്കറ്റ്സ്​ ഡിവിഷൻ മേധാവിയുമായ മുഹമ്മദ് അൽ സാലിം പറഞ്ഞു.

കോവിഡ്–19നെതിരായ രാജ്യത്തി​​െൻറ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ൈപ്രവറ്റ് എഞ്ചിനീയറിംഗ് ഓഫീസി​​​െൻറ പൂർണ പിന്തുണയുണ്ടെന്നും അധികാരികളുടെ എല്ലാ നിർദേശങ്ങളും പാലിക്കുന്നതായും അൽ സാലിം വ്യക്തമാക്കി. സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ടും കൊറോണ വൈറസിനെതിരായ പോരാട്ടത്തി​​െൻറ ഭാഗമാകുകയെന്ന ലക്ഷ്യം മുൻനിർത്തിയുമാണ് എല്ലാനടപടിയുമെന്ന്​ അൽ വക്റ ഓൾഡ് സൂഖ് മാനേജർ ഖാലിദ് സൈഫ് അൽ സുവൈദി പറഞ്ഞു.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story