Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ആദ്യമരണം; അതിജാഗ്രത
cancel

ദോഹ: കോവിഡ്​ രോഗം മൂലം രാജ്യത്ത്​ ആദ്യമരണം ശനിയാഴ്​ച ഉണ്ടായതോടെ നടപടികൾ കൂടുതൽ ശക്​തം. രോഗത്തെ ചെറുക്കാ ൻ സർക്കാർ നടപടികൾ ശക്​തമാക്കി. ബംഗ്ലാദേശ്​ സ്വദേശിയായ 57കാരനാണ്​ മരിച്ചത്​. മാർച്ച്​ 16നാണ്​ ഇയാളെ ആശുപത്രിയിൽ പ ്രവേശിപ്പിക്കുന്നത്​. തുടർന്ന്​ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. ശനിയാഴ്​ച ഖത്തറിൽ 28 പേർക്ക്​ കൂടിയ ാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികൾ 590 ആയി. ഇതുവരെ 45 പേർ രോഗമുക്​തി നേടി. സ്വദേശികളായ രണ്ടുപേരും ഇന് നലെ രോഗമുക്​തി നേടി.

പൊതുസ്​ഥലങ്ങളിൽ കൂട്ടംകൂടുന്നത്​ നിരോധിച്ചതിൻെറ അടിസ്​ഥാനത്തിൽ പൊലീസ്​ നടപടികൾ ശക്​തമാക്കിയതോടെ വൈകുന്നേരമാവു​േമ്പാഴേക്കും രാജ്യത്തെ തെരുവുകൾ ശൂന്യമാകുന്നു. ദിവസങ്ങളായി വൈകുന്നേരത്തോടെ തെരുവുകൾ ശൂന്യമാണ്​. കഴിഞ്ഞ ദിവസം മിക്കയിടങ്ങളിലും വൈകുന്നേരം ഏഴോടെ എല്ലാ കടകളും പൊലീസ്​ അടപ്പിച്ചിരുന്നു. നജ്​മ ഭാഗ​െത്ത സൂപ്പർ മാർക്കറ്റ്​ അടക്കമുള്ളവ ഇത്തരത്തിൽ അടപ്പിച്ചു. കഫേകൾ, ജ്യൂസ്​ കടകൾ, വിദ്യാഭ്യാസഅനുബന്ധ സ്​ഥാപനങ്ങളും കേന്ദ്രങ്ങളും, വർക്ക്​ ഷോപ്പുകൾ, കലാവിനോദ അനുബന്ധ സേവനങ്ങൾ നൽകുന്നവ, കല്ല്യാണവും വിവിധ ഇവൻറുകളുമായി ബദ്ധപ്പെട്ട സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങൾ, ഷൂ വാച്ച്​ റിപ്പയർ കേന്ദ്രങ്ങൾ എന്നിവ പൂർണമായും വെള്ളിയാഴ്​ച മുതൽ പ്രവർത്തിക്കുന്നില്ല.

എന്നാൽ സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ഗ്രോസറി തുടങ്ങിയ ഭക്ഷ്യവിൽപനകേന്ദ്രങ്ങൾ, ഫാർമസികൾ, റെസ്​റ്റേറാൻറുകളിലടക്കമുള്ള വിവിധ ഡെലിവറി സേവനങ്ങൾ എന്നിവക്ക്​ നിയന്ത്രണങ്ങൾ ബാധകമല്ല. ഇവയിൽ ഉൾപ്പെടാത്ത​ മറ്റ്​ സ്​ഥാപനങ്ങൾ രാവിലെ ആറുമുതൽ വൈകീട്ട്​ ഏഴ്​ വരെ മാത്രമേ തുറക്കാൻ പാടുള്ളൂ. നിയന്ത്രണത്തിന്​ കീഴിലുള്ളതും അല്ലാത്തതുമായ കടകൾ പൊലീസ്​ ചിലിയടങ്ങളിൽ അടപ്പിക്കുന്നുണ്ട്​. ആളുകൾ കൂട്ടംകൂടുന്ന സാഹചര്യം ഉണ്ടാകു​േമ്പാഴാണിത്​. പല കടകളിലും ഇപ്പോൾ ഉപഭോക്​താക്കൾക്ക്​ പുറ​േത്തക്ക്​ സാധനങ്ങൾ എത്തിച്ചുകൊടുക്കുകയാണ്​.

ഡോറിനടുത്ത്​ ജീവനക്കാർ നിന്ന്​ ആവശ്യമായ സാധനങ്ങൾ കടകളിൽ നിന്ന്​ എടുത്ത്​ പുറത്തേക്ക്​ നൽകുകയാണ്​ ചെയ്യുന്നത്​. സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ഉപഭോക്​താക്കൾ ഒന്നരമീറ്റർ എന്ന സുരക്ഷിത അകലം പാലിക്കണമെന്ന കർശന നിർദേശവുമുണ്ട്​​. ഇതനസുരിച്ച്​ ഇത്തരം കടകളുടെ തറയിൽ ഈ അകലത്തിൽ ആളുകൾക്ക്​ ക്യൂ നിൽക്കാനായി പ്രത്യേക അടയാളങ്ങൾ സ്​ഥാപിച്ചിട്ടുണ്ട്​. ഖത്തറിലെ കോവിഡ്​ ബാധിതരിൽ 18 പേർ നിലവിൽ തീവ്രപരിചരണവിഭാഗത്തിലാണ്​. രാജ്യത്ത്​ 20നും 40നും ഇടയിൽ ​​പ്രായമുള്ളവർക്കാണ്​ കൂടുതലും രോഗമുള്ളത്​. ആദ്യഘട്ടത്തിൽ ഇറാനിൽ നിന്ന്​ തിരിച്ചെത്തിച്ച ഖത്തരികളിൽ മാത്രമായിരുന്നു രോഗബാധയുണ്ടായിരുന്നത്​.

എന്നാൽ സെൻട്രൽമാർക്കറ്റിലെയും ഒരു ഹൈപ്പർമാർക്കറ്റിലെയും പ്രവാസി തൊഴിലാളികൾക്കുകൂടി രോഗം സ്​​ഥിരീകരിച്ചു. ഇതോടെയാണ്​ പൊതുസമൂഹത്തിൽ വൈറസ്​ ബാധ ഉണ്ടായതെന്ന്​ ആരോഗ്യമന്ത്രാലയം പറയുന്നു. ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ ഇരിക്കണമെന്നും പൊതുജനാരോഗ്യമന്ത്രാലയത്തിൻെറ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കോവിഡ് 19നെതിരെയുള്ള ഖത്തറിൻെറ പ്രവര്‍ത്തനം ശരിയായ ദിശയിലാണെന്ന് പബ്ലിക്ക് ഹെല്‍ത്ത് ഡയറക്ടര്‍ ശൈഖ് ഡോ. മുഹമ്മദ്​ ബിൻ ഹമദ്​ ബിൻ ആൽഥാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർക്കാർ നിർദേശങ്ങളോട്​ ജനം പൂർണമായും സഹകരിച്ചാൽ കുറഞ്ഞ കാലംകൊണ്ടുതന്നെ രോഗം ഇല്ലായ്​മ ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഗാർഹികസമ്പർക്ക വിലക്ക്​ ലംഘിച്ച പത്ത്​ സ്വദേശികളെ കൂടി അറസ്​റ്റ്​ ചെയ്​തു.

Show Full Article
TAGS:qatar qatar news gulf news 
Web Title - qatar, qatar news, gulf news
Next Story