Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹൃദ്രോഗികൾ കൂടുതൽ...

ഹൃദ്രോഗികൾ കൂടുതൽ കരുതണേ...

text_fields
bookmark_border
ഹൃദ്രോഗികൾ കൂടുതൽ കരുതണേ...
cancel

ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ കോവിഡ് 19ൻെറ വ്യാപനത്തെ കുറിച്ച് ഭീതിപ്പെടേണ്ടതില്ല. ജാഗ്രതയോടെ സമീപിച്ചാല്‍ മ തി. ഹൃദ്രോഗം പോലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് കോവിഡ് 19ൻെറ അപകട സാധ്യത വളരെയധികമാണ്​. ഇതിനാൽ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നട​ത്തണം. ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ലെന്ന്​ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സീനിയര്‍ കണ്‍സള്‍ട്ടൻറ്​ കാര്‍ഡിയോളജിസ്​റ്റ്​ ഡോ. ഉമര്‍ അല്‍ തമീമി പറഞ്ഞു. എന്നാല്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കാണ് വൈറസ് ബാധ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്​ടിക്കുന്നത്. ഹൃദ്രോഗികള്‍ക്ക് പ്രതിരോധം തന്നെയാണ് പ്രധാനം.

വൈറസ് പ്രധാനമായും ശ്വാസകോശങ്ങളെയാണ് ആക്രമിക്കുന്നത്. ഹൃദയത്തിന് ബലക്കുറവുണ്ടെങ്കില്‍ രക്തധമനികള്‍ തടസ്സപ്പെടാനും അതുവഴി ഓക്സിജനും രക്തവും ശരീരത്തിലേക്ക് പ്രസരിപ്പിക്കാനുള്ള ശേഷി കുറയുകയും ചെയ്യും.കൈകള്‍ കൊടുക്കുന്നതും ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഒഴിവാക്കുകയും ആളുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുകയുമാണ്​ വേണ്ടത്​. കോവിഡ് 19 പോലുള്ള രോഗങ്ങള്‍ ആള്‍ക്കൂട്ടത്തിലൂടെയാണ് പെട്ടെന്ന് പകരുന്നത്. ശരിയായ ഭക്ഷണക്രമം പാലിക്കുന്നതിന് പ്രാധാന്യമുണ്ട്​. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം. വ്യായാമവും കൃത്യമായ ഉറക്കവും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story