Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫീല്‍ഡ് ആശുപത്രികള്‍...

ഫീല്‍ഡ് ആശുപത്രികള്‍ വരുന്നു; തൊഴിലാളികൾക്കായി രണ്ടെണ്ണം വേറെ

text_fields
bookmark_border
ഫീല്‍ഡ് ആശുപത്രികള്‍ വരുന്നു; തൊഴിലാളികൾക്കായി രണ്ടെണ്ണം വേറെ
cancel
camera_alt????? ??????? ?????? ????? ???????? ????????? ??????????????????? ??????????????

ദോഹ: കോവിഡ് 19ൻെറ പശ്ചാത്തലത്തില്‍ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായി ഫീല്‍ഡ് ആശുപത്രികള്‍ വരുന്നു. ഇവ സജ്ജമാകുന ്നതോടെ കിടക്കകളുടെ എണ്ണം ആഴ്ചകള്‍ക്കുള്ളില്‍ 18,000 ആയി ഉയര്‍ത്താനാകും. ദുരന്ത നിവാരണ സുപ്രീം കമ്മിറ്റി വക്താവ് ലുൽവവ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ഖാതിറാണ്​ ഇക്കാര്യങ്ങൾ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചത് ​. അടിസ്ഥാന മെഡിക്കല്‍, നഴ്സിങ് സേവനങ്ങള്‍ നല്‍കുകയാണ് ഫീല്‍ഡ് ആശുപത്രികളിലൂടെ ലക്ഷ്യമിടുന്നത്. ഇക്കാര്യത്ത ിൽ ഭാവി കൂടി മുന്നില്‍കണ്ടുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്​.

സായുധ സേനയുമായി സഹകരിച്ച് ആരോഗ്യമന്ത്രാലയം രണ്ട് താല്‍ക്കാലിക ആശുപത്രികളുടെ നിര്‍മാണം നടത്തിയിട്ടുണ്ട്. കൊറോണ ബാധ പരിശോധന നിര്‍വഹിച്ച്​ നേരിയ അണുബാധയുണ്ടെന്ന് കണ്ടെത്തിയ തൊഴിലാളികളെ ചികിത്സിക്കുന്നതിന് ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും. രണ്ടിടങ്ങളിലുമായി 4645 കിടക്കകളാണുള്ളത്. മുഴുവന്‍ സമയവും മെഡിക്കല്‍, നഴ്സിങ് പരിചരണങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. രോഗികൾക്ക്​ ആവശ്യമായ പോഷകം നൽകാനാവുന്നതും സുരക്ഷിതവുമായ കേന്ദ്രങ്ങളാണിവ. മാലിന്യ നിര്‍മാര്‍ജ്ജന സൗകര്യങ്ങളും ഇവിടെ ആവശ്യത്തിനുണ്ട്​. മാത്രമല്ല ഇൻറര്‍നെറ്റ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ടെത്തിയ 25 പുതിയ കൊറോണ ബാധിതരിൽ 16 എണ്ണം പ്രവാസി തൊഴിലാളികളിലാണ്. ബാക്കി ഒമ്പത്പേരില്‍ അഞ്ച് ഖത്തരികളും ബ്രിട്ടനിൽ നിന്നും എത്തിച്ചേര്‍ന്നവരാണ്.

പുതുതായി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത മുഴുവന്‍ പേർക്കും സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്​. ഇതിലൊരാളെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്​. നാല് രോഗികളാണ് കഴിഞ്ഞ ദിവസം സുഖം പ്രാപിച്ചത്. ഇതിലൊരാള്‍ ഖത്തരി സ്വദേശിയാണ്. ഇതോടെ വൈറസ് ബാധയില്‍ നിന്നും മോചിതരായവരുടെ എണ്ണം 41 ആയത്​ നേട്ടമാണ്​. നിലവിലെ പ്രതിസന്ധിയുടെ താല്‍ക്കാലിക കാലഘട്ടം ഖത്തര്‍ മറികടക്കും. വൈറസ്​ വ്യാപനം ഇല്ലാതാക്കാന്‍ എല്ലാവരുടെയും സഹകരണം നിര്‍ണായകമാണ്​. സാമൂഹിക അകലം പാലിച്ചുകൊണ്ടും ഉത്തരവാദിത്വം നിര്‍വഹിച്ചും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്ന എല്ലാവരെയും ലുൽവ അല്‍ ഖാതിര്‍ അഭിനന്ദിച്ചു.

സേവന പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുജനങ്ങളോട് ആവശ്യപ്പെട്ടപ്പോള്‍ വളരെ വേഗത്തിലാണ് ആളുകള്‍ പ്രതികരിച്ചത്. പൊതുജനാരോഗ്യ മന്ത്രാലയം, ഖത്തര്‍ ചാരിറ്റി, ഖത്തര്‍ റെഡ് ക്രസൻറ്​ എന്നിവയിലേക്കുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം 35,000 കവിഞ്ഞതായും അവര്‍ അറിയിച്ചു. ഖത്തറിലെ മെഡിക്കല്‍ സൗകര്യങ്ങള്‍ ഉന്നതമായ നിലയിലും സൗജന്യവുമാണ്​. അടച്ചിട്ട ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ താമസക്കാര്‍ക്ക് ഭക്ഷണവും മരുന്നും മറ്റു സൗകര്യങ്ങളും എത്തിക്കുന്നതില്‍ മറ്റു നിരവധി അധികാരികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ആവശ്യമായ എല്ലാ തരത്തിലുമുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് പ്രതിദിനം ആയിരത്തോളം വാഹനങ്ങളാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ എത്തിച്ചേരുന്നത്. ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ ക്ഷമയോടെ താമസക്കാര്‍ സഹകരിക്കുന്നുണ്ട്​. ​ബന്ധപ്പെട്ട എംബസികളുമായി സഹകരിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്​. പകര്‍ച്ചവ്യാധികള്‍ ബാധിച്ച മറ്റ്​ രാജ്യങ്ങളിലെ സഹോദരങ്ങളെ മറക്കരുത്​. ഫലസ്തീന്‍ ഉള്‍പ്പെടെ ഇത്തരം രാജ്യങ്ങള്‍ക്ക് സഹായം നൽകാന്‍ ഖത്തര്‍ മുന്നിലുണ്ടെന്നും ലുൽവ അല്‍ ഖാതിര്‍
പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story