ഖത്തറിൽ രണ്ട് വിദ്യാഭ്യാസ ചാനലുകൾ തുടങ്ങി
text_fieldsദോഹ: വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഖത്തര്‍ മീഡിയ കോര്പറേഷന് രണ്ട് ടെലിവിഷന്‍ ചാനല ുകൾ തുടങ്ങി.
ഖത്തര്‍ മീഡിയ കോര്പറേഷന് സി.ഇ.ഒ ശൈഖ് അബ്ദുല്റഹ്മാന് ബിന്‍ ഹമദ ് ആൽഥാനി ടെലിവിഷന്‍ ചാനലുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എജുക്കേഷന്‍1, എജുക്കേഷന്‍2 എന്നാണ് പേര്. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ സഹകരണത്തോടെ ഖത്തര്‍ ടി.വിയുമായി ബന്ധപ്പെട്ടാണ് രണ്ടു ചാനലുകളും സജ്ജമായത്.
മന്ത്രാലയത്തിെൻറ വിദൂരവിദ്യാഭ്യാസം സുഗമമാക്കുന്നതിലും സ്കൂള്‍ വര്‍ഷം പൂര്‍ത്തിയാക്കാനുള്ള മന്ത്രാലയത്തിെൻറ ശ്രമങ്ങളെ പിന്തുണക്കുന്നതിലും പുതിയ ചാനലുകള്‍ മുഖ്യ പങ്കുവഹിക്കും. ഖത്തര്‍ മീഡിയ കോര്‍പറേഷെൻറ സാമൂഹിക ഉത്തരവാദിത്ത ശ്രമങ്ങളുടെ ഭാഗമായാണ് ടെലിവിഷന്‍ പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമാണ് പുതിയ ചാനലുകള്‍. ഖത്തരി സമൂഹത്തോടുള്ള ഖത്തര്‍ മീഡിയ കോര്‍പറേഷൻെറ സാമൂഹിക ഉത്തരവാദിത്തം പ്രതിഫലിപ്പിക്കുന്നതാണ് ഈ പദ്ധതി. വിദ്യാഭ്യാസ പ്രക്രിയയുടെ വിജയത്തിന് ഫലപ്രദവും പ്രായോഗികവുമായ സംഭാവന നല്‍കാനും ഇതിലൂടെ സാധിക്കും.
കോവിഡ്-19 വ്യാപനത്തിെൻറ സാഹചര്യത്തില്‍ ഈ പദ്ധതിക്ക് ഏറെ പ്രസക്തിയുണ്ട്. മിക്ക രാജ്യങ്ങളിലും സ്കൂള്‍ വിദ്യാഭ്യാസം പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഖത്തര്‍ മീഡിയ കോര്പറേഷന് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് എല്ലാ സ്കൂളുകളും പൂട്ടിയിരിക്കുകയാണ്. കോവിഡ് പ്രതിരോധനടപടികളുെട ഭാഗമായാണിത്. ഞായറാഴ്ച മുതൽ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ടെലിവിഷൻ ചാനലുകളിലൂടെ വിദ്യാർഥികൾക്ക് കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
