സാനിറ്റൈസർ വേണ്ട; സോപ്പുതന്നെ ധാരാളം
text_fieldsകൊറോണക്കെതിരെ സാനിറ്റൈസറുകളെക്കാള്‍ ഫലപ്രദം വെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകുന്നതാണെന്ന് വിദഗ്ധർ പറയുന്നു. സോപ്പ് കിട്ടാത്ത സമയങ്ങളിൽ മാത്രം സാനിറ്റൈ സർ ഉപയോഗിക്കാം. കോവിഡ്-19 ഉള്‍പ്പെടെ നിരവധി തരത്തിലുള്ള ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാന്‍ സാധാരണ സോപ്പുവെള്ളംതന്നെ ധാരാളമാണെന്ന് ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയിലെ ദേശീയ ഗവേഷണ ഇൻസ്റ്റ്യൂട്ടിന് കീഴിലെ ഖത്തര്‍ പരിസ്ഥിതി ഊര്‍ജ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
സാധാരണഗതിയില്‍ സാനിറ്റൈസറുകളേക്കാള്‍ ഇത്തരം വൈറസുകളെ വളരെയേറെ പ്രതിരോധിക്കുക സോപ്പുവെള്ളമാണ്. സോപ്പും വെള്ളവും കിട്ടാത്ത അവസരങ്ങളില്‍ മാത്രമേ വലിയ അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ ഉപയോഗിക്കേണ്ടതുള്ളൂ. സോപ്പുവെള്ളം ഉപയോഗിച്ച് ശരിയായി കൈകള്‍ വൃത്തിയാക്കുന്നതുതന്നെയാണ് കൊറോണക്കെതിരെയുള്ള ഏറ്റവും ശക്തമായ ആയുധം. യൂനിസെഫിെൻറ കണക്കുകള്‍ പ്രകാരം മില്യന്‍ കണക്കിന് ജനങ്ങള്‍ക്ക് ഇത്തരത്തില്‍ ശരിയായ രീതിയില്‍ കൈ കഴുകാനുള്ള അവസരങ്ങള്‍ ലഭിക്കുന്നില്ല. ഓരോ അഞ്ചുപേരിലും മൂന്നുപേര്‍ക്കു മാത്രമേ കൈ കഴുകാനുള്ള സൗകര്യങ്ങള്‍ ലോകാടിസ്ഥാനത്തിലുള്ളൂ. കൊറോണ ബാധയുടെ പ്രതിസന്ധികളിലേക്കാണ് ഇത് നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
