Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ...

ഖത്തർ സ​ന്ന​ദ്ധ​സേ​വ​ക​രെ തേ​ടു​ന്നു

text_fields
bookmark_border
ഖത്തർ സ​ന്ന​ദ്ധ​സേ​വ​ക​രെ തേ​ടു​ന്നു
cancel

ദോ​ഹ: കൊ​റോ​ണ വൈ​റ​സി​നെ​തി​രെ പൊ​രു​താ​ന്‍ ‘ഖ​ത്ത​റി​ന് വേ​ണ്ടി’ ദേ​ശീ​യ സേ​വ​ന കാ​മ്പ​യി​നി​ല്‍ പ​ങ്കെ​ ടു​ക്കാ​ന്‍ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ള​ൻ​റി​യ​ര്‍മാ​രെ ക്ഷ​ണി​ച്ചു. മെ​ഡി​ക്ക​ല്‍ പ്രാ​ക്ടി​സ് (ക ്ലി​നി​ക്ക​ല്‍), ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, പൊ​തു​ജ​നാ​രോ​ഗ്യ ബോ​ധ​വ​ത്​​ക​ര​ണം, സാ​ധ​ന​ങ്ങ​ള്‍ എ​ത് തി​ക്ക​ലും മ​റ്റും തു​ട​ങ്ങി​യ​വ​യാ​യി​രി​ക്കും വ​ള​ൻ​റി​യ​ര്‍മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളെ​ന്ന് മ ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ​ള​ൻ​റി​യ​ര്‍ ആ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഖ​ത്ത​ര്‍ ഐ​ഡി​യു​ള്ള​യാ​ളാ​യി​രി​ക്ക​ണം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ ര​ണ്ടു മ​ണി​ക്കൂ​ര്‍ വീ​തം മാ​ന​സി​ക​വും തൊ​ഴി​ലി​ന് അ​നു​സ​രി​ച്ചു​ള്ള​തു​മാ​യ പ​രി​ശീ​ല​ന​വും ന​ൽ​കി​യ​തി​നു​ശേ​ഷ​മാ​ണ് ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ ഏ​ൽ​പി​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വ​ള​ൻ​റി​യ​ര്‍മാ​ര്‍ മാ​ര്‍ച്ച് അ​വ​സാ​നം മു​ത​ല്‍ ജൂ​ണ്‍ അ​വ​സാ​നം വ​രെ​യു​ള്ള 12 ആ​ഴ്ച​ക​ളി​ല്‍ 14 ദി​വ​സ​ത്തേ​ക്ക് എ​ട്ടു മ​ണി​ക്കൂ​ര്‍ വീ​ത​മു​ള്ള ഷി​ഫ്റ്റു​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കേ​ണ്ടി വ​രു​മെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. താ​ൽ​പ​ര്യ​മു​ള്ള​വ​ര്‍ക്ക് http://www.covid19vol.qa/ എ​ന്ന വി​ലാ​സ​ത്തി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും. നേ​ര​ത്തേ ഖ​ത്ത​ർ ചാ​രി​റ്റി​യും വ​ള​ൻ​റി​യ​ർ​മാ​രെ ക്ഷ​ണി​ച്ചി​രു​ന്നു.

സ​മൂ​ഹ​ത്തെ സ​ഹാ​യി​ക്കാ​ന്‍ സാ​മൂ​ഹി​ക സേ​വ​ന​ത്തി​ല്‍ താ​ൽ​പ​ര്യ​മു​ള്ള സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ത​യാ​റാ​ക​ണ​മെ​ന്ന് ഖ​ത്ത​ര്‍ ചാ​രി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ സ​മൂ​ഹ​ത്തി​ന് ഇ​ത്ത​രം സേ​വ​ന​ങ്ങ​ളു​ടെ ഗു​ണം ല​ഭ്യ​മാ​കും. കൊ​റോ​ണ വൈ​റ​സ് ബാ​ധ ത​ട​യു​ന്ന​തി​നും പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ്​ ഖ​ത്ത​ർ ചാ​രി​റ്റി. സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ത​യാ​റാ​കു​ന്ന​വ​ര്‍ ഖ​ത്ത​രി​യോ ഖ​ത്ത​ര്‍ ഐ​ഡി ഉ​ട​മ​യോ ആ​യ 18 വ​യ​സ്സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം.

സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കാ​നു​ള്ള ആ​രോ​ഗ്യ​വും അ​പേ​ക്ഷ​ക​നു​ണ്ടാ​വ​ണം. സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ താ​ൽ​പ​ര്യ​മു​ള്ള​വ​ര്‍ക്ക് https://www.qcharity.org/en/qa/volunteer എ​ന്ന ലി​ങ്കി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്. ദോ​ഹ കോ​ര്‍ണി​ഷി​ലും രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സു​ര​ക്ഷാ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ര്‍ന്ന് ഖ​ത്ത​ര്‍ ചാ​രി​റ്റി പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. എ​ല്ലാ മേ​ഖ​ല​ക​ളു​ടെ​യും കോ​വി​ഡ്-19 വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ശ്ര​മം ന​ട​ത്തു​ന്ന​ത്.

അ​തോ​ടൊ​പ്പം പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യും ഭ​ര​ണ​നി​ര്‍വ​ഹ​ണ വി​ക​സ​ന തൊ​ഴി​ല്‍ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ര്‍ന്ന് ഖ​ത്ത​ര്‍ ചാ​രി​റ്റി തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നും ന​ട​ത്തും. കോ​വി​ഡി​നെ​തി​രെ പ്ര​തി​രോ​ധ മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍വ​ഹി​ക്കാ​നാ​ണി​ത്. ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നി​ല്‍ ഉ​ര്‍ദു, ഹി​ന്ദി, ഫി​ലി​പ്പി​നോ, ശ്രീ​ല​ങ്ക​ന്‍, നേ​പ്പാ​ളി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ല്‍ ബ്രോ​ഷ​റു​ക​ളും വി​ഡി​യോ ക്ലി​പ്പു​ക​ളും ഉ​ള്‍പ്പെ​ടെ വി​ത​ര​ണം ചെ​യ്യും. അ​തോ​ടൊ​പ്പം മാ​സ്ക്കു​ക​ളും സ്​​റ്റെ​റി​ലൈ​സ​റു​ക​ളും വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar, qatar news, gulf news
Next Story