ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അ സീസ് ആൽഥാനി ജനങ്ങളോട് പറയുന്നു: ‘‘വീട്ടിലിരിക്കൂ, അതിലൂടെ കോവിഡിനെതിരായ പോര ാട്ടത്തിെൻറ മുന്നണിപ്പോരാളിയാകൂ.’’ ഇനിയുള്ള ദിവസങ്ങൾ ഏെറ പ്രധാനപ്പെട്ടതാണ്. പ രമാവധി സാമൂഹിക അകലം പാലിക്കുകയെന്നതാണ് കോവിഡിനെ തോൽപിക്കാനുള്ള മികച്ച വഴി. ഖത്തർ കോവിഡ് കാരണം പ്രതിസന്ധി നേരിടുകയാണ്. വ്യക്തികൾ ഓരോരുത്തരും സമൂഹത്തെയും ര ാജ്യത്തെയും ഈ മഹാമാരിയിൽനിന്ന് രക്ഷിക്കാൻ പടപൊരുതണം, ഇതിനായി വീടുകളിൽതന്നെ കഴിയണം. എല്ലാവരും മുൻകരുതലുകൾ സ്വീകരിക്കണം, അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതിനിടെ, ഗൃഹ സമ്പർക്കവിലക്ക് ലംഘിച്ച 14 പേർക്കെതിെരകൂടി കേസെടുത്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തുനിന്ന് എത്തിയവർക്ക് വീടുകളിൽതന്നെ സമ്പർക്കവിലക്കിൽ കഴിയാമെന്ന സൗകര്യംകൂടി സർക്കാർ അനുവദിക്കുന്നുണ്ട്. ഇതിനായി പ്രത്യേക ഫോറത്തിൽ പൂരിപ്പിച്ച് സത്യവാങ്മൂലം നൽകുകയും വേണം. ഇത് ചെയ്തിട്ടും നിയമം ലംഘിച്ച 14 പേർക്കെതിരെയാണ് കേസെടുത്തത്. കോവിഡ്-19 വ്യാപനം തടയാനുള്ള രാജ്യത്തിെൻറ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഖത്തര്‍ ചേംബര്‍ തകാതുഫ് ഇനിേഷ്യറ്റിവിന് തുടക്കമിട്ടു. ഖത്തര്‍ ചേംബര്‍ അംഗങ്ങള്‍, പൊതു-സ്വകാര്യ കമ്പനികള്‍, ബിസിനസുകാര്‍ എന്നിവരോട് ഇതുമായി സഹകരിക്കാന്‍ ഖത്തര്‍ ചേംബര്‍ ആവശ്യപ്പെട്ടു.
സ്വദേശികളെയും പ്രവാസികളെയും കോവിഡ് 19 ല്‍നിന്ന് സുരക്ഷിതമാക്കാന്‍ രാജ്യം സ്വീകരിക്കുന്ന സാമ്പത്തിക മുന്നൊരുക്കങ്ങളെ തുടര്‍ന്നുണ്ടാകുന്ന ആഘാതങ്ങള്‍ കുറക്കാനാണ് തകാതുഫ് ലക്ഷ്യമിടുന്നത്. സര്‍ക്കാറിെൻറ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള സാമ്പത്തികം സമാഹരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പദ്ധതിയുമായി സഹകരിക്കാന്‍ താൽപര്യമുള്ള കമ്പനികള്‍ക്ക് ഖത്തര്‍ ചേംബറിെൻറ വെബ്സൈറ്റിലെ ഇലക്ട്രോണിക് ഫോറം പൂരിപ്പിക്കാവുന്നതാണ്. പിന്തുണക്കുന്ന കമ്പനികള്‍ക്കും സേവനം ലഭ്യമാകുന്നവര്‍ക്കും ഇടയിലുള്ള മധ്യസ്ഥനായിരിക്കും ഖത്തര്‍ ചേംബര്‍.
ഖത്തര്‍ ചേംബറിെൻറ ദേശീയ ഉത്തരവാദിത്തത്തിെൻറ കാഴ്ചപ്പാടിലാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും ഖത്തരി സ്വകാര്യ മേഖലയെ സഹായിക്കാനുള്ള ഉത്തരവാദിത്തമാണ് തങ്ങള്‍ നിര്‍വഹിക്കുന്നതെന്നും ചേംബര്‍ അറിയിച്ചു. ദോഹ ഫെസ്റ്റിവെൽ സിറ്റി കോവിഡിെൻറ പശ്ചാത്തലത്തിൽ ഇവിടത്തെ വാടകക്കാരുടെ ഏപ്രിൽ, മേയ്, ജൂൺ മാസത്തെ വാടക ഒഴിവാക്കിക്കൊടുത്തു. കടകളടക്കം അടച്ച സാഹചര്യത്തിലാണിത്. ദോഹയിലെയും അൽ വക്റയിലെയും 20 ഭക്ഷ്യസ്ഥാപനങ്ങൾ അധികൃതർ പൂട്ടി. ഭക്ഷ്യസുരക്ഷാനിയമം ല ംഘിച്ചതിനാണ് നടപടി. ആരോഗ്യവകുപ്പ് അധികൃതർ വാണിജ്യകേന്ദ്രങ്ങളിൽ നടത്തുന്ന പരിശോധന കർശനമായി തുടരുകയാണ്. അഞ്ചുമുതൽ 30 ദിവസങ്ങൾ കടകൾ പൂട്ടാനാണ് ഉത്തരവ്.
പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടുന്നത് നിരോധിച്ചതിൻെറ പശ്ചാത്തലത്തിൽ എല്ലാ റോഡുകളിലും കേന്ദ്രങ്ങളിലും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കൂടുതൽ ആളുകളുള്ള വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്നുണ്ട്. അമീർ ശൈഖ് തമീം വാളിനായുള്ള വാർഷിക അറേബ്യൻ ഒട്ടക മേളയും റദ്ദാക്കി. 2019-2020 വർഷത്തെ ഒട്ടകയോട്ട സീസണിെൻറ ഫൈനൽ ഫെസ്റ്റിവെലും റദ്ദാക്കിയിട്ടുണ്ട്. ക്യാമൽ റേസിങ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഭരണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം ഗവണ്‍മെൻറ് സർവിസസ് കോംപ്ലക്സിെൻറ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ഇന്നുമുതല്‍ രാവിലെ ഏഴര മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ഗവണ്‍മെൻറ് സര്‍വിസസ് കോംപ്ലക്സ് പ്രവര്‍ത്തിക്കുകയെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.