കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ എല്ലാവരും വീടുകളിൽ തന്നെ കഴിയണമെന്നാണ് അധികൃ തരുെട നിർദേശം. പുറത്തിറങ്ങുേമ്പാൾതന്നെ ആളുകൾകൂടി നിൽക്കുന്നിടത്തുപോവരുതെ ന്നും മറ്റൊരാളുമായി സംസാരിക്കുേമ്പാൾ ഒരു മീറ്റർ എങ്കിലും അകലം പാലിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ വീട്ടിലും ചില കാര്യങ്ങൾ സൂക്ഷ്മമായി പാലിക്കുന്നതാണ് കോവിഡിൽനിന്ന് രക്ഷനേടാനുള്ള നല്ല മാർഗം. മറ്റ് രാജ്യങ്ങളിൽനിന്ന് വന്നവരോ കോവിഡ് സംശയിക്കുന്നവരോ ഉണ്ടെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ പാലിക്കണം. വീട്ടിലേക്ക് കയറിച്ചെല്ലുേമ്പാൾ സ്നേഹസൂചകമായുള്ള കെട്ടിപ്പിടിക്കലും മുത്തം കൊടുക്കലും ഹസ്തദാനവും വേണ്ട. വീടുകളുടെ ജനൽ തുറന്നിട്ട് കാറ്റ് കയറാൻ അനുവദിക്കണം.
അലക്കാനുള്ള വസ്ത്രങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി കെട്ടിയതിനുശേഷം കൊട്ടയിലിടണം. ഉപയോഗം കഴിഞ്ഞ ഗ്ലൗസ് മാലിന്യക്കൊട്ടയിലിടണം. പിന്നീട് 20 സെക്കൻഡ് സമയം സോപ്പിട്ട് കഴുകി കൈകൾ വൃത്തിയായി സൂക്ഷിക്കണം. കണ്ണിലും മൂക്കിലും വായിലും കൈകൊണ്ട് അനാവശ്യമായി സ്പർശിക്കരുത്. തുമ്മുേമ്പാൾ ടിഷ്യൂ ഉപയോഗിക്കണം. മേശയിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ഡിസ്പോസിബിൾ സ്പൂൺ ഉപയോഗിക്കണം. പ്രായമുള്ളവരും കുട്ടികളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. വീടിനകം വൃത്തിയായി സൂക്ഷിക്കണം. മറ്റുള്ളവരുമായി ഇടപെടേണ്ടി വരുേമ്പാൾ മാസ്ക് ധരിക്കണം.