Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓ​ൺ​ലൈ​നി​ൽ സ്​​കൂ​ൾ: ...

ഓ​ൺ​ലൈ​നി​ൽ സ്​​കൂ​ൾ: 10 മി​നി​റ്റ്​ വീ​ത​മു​ള്ള നാ​ലു​പാ​ഠ​ങ്ങ​ൾ

text_fields
bookmark_border
ഓ​ൺ​ലൈ​നി​ൽ സ്​​കൂ​ൾ:  10 മി​നി​റ്റ്​ വീ​ത​മു​ള്ള നാ​ലു​പാ​ഠ​ങ്ങ​ൾ
cancel
camera_alt?????????????? ????????????? ?????????

ദോ​ഹ: ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഓ​ണ്‍ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യി​ല്‍ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള ി​ലെ പ​ഠി​താ​ക്ക​ള്‍ക്ക് ദി​വ​സ​ത്തി​ലെ ഏ​തു​സ​മ​യ​ത്തും പ്ര​വേ​ശി​ക്കാം. 10 മി​നി​റ്റ്​ വീ​ത​മു​ള്ള നാ​ലു പ ാ​ഠ​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും ഉ​ണ്ടാ​വു​ക​യെ​ന്ന്​ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​കാ​ര്യ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഫൗ​സി​യ അ​ല്‍ ഖ​ത​ര്‍ പ​റ​ഞ്ഞു. ഏ​തൊ​ക്കെ​യാ​ണ് ഓ​രോ ദി​വ​സ​ത്തെ​യും വി​ഷ​യ​ങ്ങ​ളെ​ന്ന ഷെ​ഡ്യൂ​ള്‍ ര​ക്ഷി​താ​ക്ക​ളു​ടെ മൊ​ബൈ​ലി​ലേ​ക്ക് എ​ല്ലാ ദി​വ​സ​വും എ​സ്.​എം.​എ​സ് അ​യ​ക്കും. എ​ല്ലാ ദി​വ​സ​വും ഹോം​വ​ര്‍ക്കു​ണ്ടാ​കും. ഉ​ത്ത​ര​ങ്ങ​ള്‍ നോ​ക്കാ​ന്‍ 10 മി​നി​റ്റി​ല​ധി​കം സ​മ​യം അ​നു​വ​ദി​ക്കു​ക​യു​മി​ല്ല. നാ​ലു പാ​ഠ​ങ്ങ​ളും ഹോം ​വ​ര്‍ക്കും കൂ​ടി പ​ര​മാ​വ​ധി ഒ​രു മ​ണി​ക്കൂ​ര്‍ സ​മ​യ​മാ​ണ് ഉ​ണ്ടാ​വു​ക. അ​ധ്യാ​പ​ക​ര്‍ ന​ൽ​കു​ന്ന വി​ഡി​യോ പാ​ഠ​ങ്ങ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ല​ഭി​ക്കും. അ​തി​ന​ര്‍ഥം കു​ട്ടി​ക​ള്‍ക്കാ​യി ഒ​രു ക​മ്പ്യൂ​ട്ട​റോ ടാ​ബ്​​ല​റ്റോ ത​യാ​റാ​ക്കി​വെ​ക്ക​ണ​മെ​ന്ന​ല്ല. റെ​ക്കോ​ഡ്​ ചെ​യ്തു​വെ​ച്ചി​രി​ക്കു​ന്ന പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ഏ​തു സ​മ​യ​ത്തും കാ​ണാ​നും പ​ഠി​ക്കാ​നും സാ​ധി​ക്കും. ഹോം​വ​ര്‍ക്കു​ക​ള്‍ ചെ​യ്ത് അ​ധ്യാ​പ​ക​ര്‍ക്ക് അ​യ​ച്ചു കൊ​ടു​ക്കാ​ന്‍ 24 മ​ണി​ക്കൂ​ര്‍ സ​മ​യം കു​ട്ടി​ക​ള്‍ക്കു മു​ന്നി​ലു​ണ്ടാ​കും.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴു​മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി ന​ൽ​കാ​ന്‍ അ​ധ്യാ​പ​ക​ര്‍ രം​ഗ​ത്തു​ണ്ടാ​വും. എ​ന്നാ​ല്‍, ഈ ​സ​മ​യ​ത്തി​നു ശേ​ഷം കു​ട്ടി​ക​ള്‍ ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ല്‍ അ​തി​നു മ​റു​പ​ടി ന​ൽ​കു​ക​യെ​ന്ന​ത് നി​ര്‍ബ​ന്ധ​മു​ള്ള കാ​ര്യ​മ​ല്ല. ഒ​ന്നു മു​ത​ല്‍ 11 വ​രെ​യു​ള്ള ഗ്രേ​ഡു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളെ തു​ട​ര്‍ച്ച​യാ​യി വി​ല​യി​രു​ത്തു​ന്ന രീ​തി​യി​ലാ​ണ് ക്ലാ​സു​ക​ള്‍ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​വാ​ര പ​രീ​ക്ഷ​യി​ല്‍ ഒ​ന്നി​ല​ധി​കം ഓ​പ്ഷ​നു​ക​ളു​ള്ള ചോ​ദ്യ​ങ്ങ​ള്‍ ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ക. കു​ട്ടി​ക​ള്‍ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​ങ്ങ​ള്‍ക്ക് ഉ​ത്ത​രം ന​ൽ​കാ​ന്‍ ഒ​രാ​ഴ്ച​യോ​ളം സ​മ​യം ല​ഭി​ക്കു​ന്നു എ​ന്ന​താ​ണ് ഇ​തി​ലെ പ്ര​ത്യേ​ക​ത. 12ാം ഗ്രേ​ഡി​ലെ കു​ട്ടി​ക​ള്‍ക്ക് വി​ഡി​യോ പാ​ഠ​ങ്ങ​ള്‍ ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം അ​വ​ര്‍ക്ക് നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളും ന​ൽ​കും. യൂ​ട്യൂ​ബി​ല്‍ ല​ഭി​ക്കു​ന്ന എ​ല്ലാ പാ​ഠ​ങ്ങ​ളെ കു​റി​ച്ചു​മു​ള്ള സം​ശ​യ​ങ്ങ​ള്‍ക്ക് ഉ​ത്ത​രം ന​ൽ​കാ​ന്‍ അ​ധ്യാ​പ​ക​ര്‍ രാ​വി​ലെ മു​ത​ല്‍ ല​ഭ്യ​മാ​യി​രി​ക്കും. ക​മ്പ്യൂ​ട്ട​റോ ടാ​ബ്​​ലെ​റ്റോ വാ​ങ്ങാ​ന്‍ സാ​ധി​ക്കാ​ത്ത കു​ടും​ബ​ങ്ങ​ള്‍ കു​ട്ടി​ക​ളു​ടെ സ്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ല്‍ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ൽ​കു​മെ​ന്നും ഫൗ​സി​യ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story